Editor's ChoiceGulfKerala NewsLatest NewsLaw,Local NewsNationalNews

ലൈഫ് മിഷനിൽ സർക്കാർ കുടുങ്ങും,കേന്ദ്ര നടപടി വരുന്നു.

രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും മറി കടന്നുള്ള കരാർ. 20 കോടിയുടെ പധ്ധതിക്കു നാലരക്കോടിയോളം കമ്മീഷൻ. പദ്ധതിയുടെ മറവിൽ വരെ സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അടുത്ത സുഹൃത്തുക്കളുടെ സ്വർണ്ണ കള്ളക്കടത്ത്. പ്രശനം പുറത്തായപ്പോൾ പദ്ധതിക്ക് സർക്കാരുമായി ബന്ധമില്ലെന്ന ന്യായം പറച്ചിൽ. സംസ്ഥാനത്തിനുള്ളിൽ നടന്ന, സെക്രട്ടറിയേറ്റിൽ പതിവ് സന്ദർശകരായിരുന്ന സ്വപ്ന ഉൾപ്പടെ ഉള്ളവർ നടത്തിയ സ്വര്ണക്കടത്തും, സർക്കാരിന്റെ പദ്ധതിയായ ലൈഫ് മിഷൻ ന്റെ പേരിൽ നടത്തിയ തട്ടിപ്പൊന്നും അറിയില്ലെന്ന് പറയാൻ
ഒരു ഉളുപ്പും മാനവും ഇല്ലാത്ത സർക്കാർ. ലൈഫ് മിഷന്റെ പേരിൽ കോടികൾ കൊള്ളയടിച്ചവർ പകൽ വെളിച്ചത്തിൽ വെള്ളകുപ്പായവും ഇട്ടു സർക്കാരിന്റെ പിൻബലത്തിൽ വിലസുന്നു. ഇത് കേരളമാണ് അഴിമതിക്കഥകളുടെ കാര്യത്തിൽ പിണറായി സർക്കാർ കേരളത്തിന്റെ ചരിത്രത്തിൽ ചരിത്രം കുറിച്ചിരിക്കുകയാണ്.

എൻ ഐ എ മാസങ്ങൾക്ക് മുൻപ് ആവശ്യപ്പെട്ട സി സി ടി വി ദൃശ്യങ്ങൾ എല്ലാം തന്നെ കൊടുക്കാൻ തയ്യാറാകാത്ത അവസ്ഥയിൽ, എൻ ഐ എ സംസ്ഥാന സെക്രട്ടറിയേറ്റിൽ കയറിയിറങ്ങുന്നു. ഇതൊന്നും കണ്ടില്ലെന്നു നടിച്ചു ഭരണം കോവിഡ് മഹാമാരിക്കിടെ ഉന്തിയും തല്ലിയും കൊണ്ട് പോകുമ്പോൾ ഇതാ വരുന്നു കേന്ദ്രത്തിന്റെ പണി. പ്രോട്ടോകോൾ ലംഘനം, വിദേശ നാണ്യ വിനിമയ ചട്ടം എന്നിവ ലംഘിച്ചതിന്റെ പേരിൽ
കേന്ദ്രത്തെ സംസ്ഥാന സർക്കാരിന് പണി കൊടുക്കാൻ പോകുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രത്തെ നടപടിയിലേക്കു നീങ്ങുകയാണ്.
വടക്കാഞ്ചേരിയിലെ വിവാദ ലൈഫ് മിഷന്‍ പദ്ധതിയില്‍ വിശദീകരണം തേടി വിദേശകാര്യ മന്ത്രാലയം കേരള സര്‍ക്കാരിന് ഉടന്‍ കത്തയക്കുന്നു. റെഡ് ക്രസന്‍റ് യുഎഇ സര്‍ക്കാരിന്‍റെ ഭാഗമായുള്ള ഏജന്‍സിയായി മാത്രമേ കാണാന്‍ കഴിയൂവെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. സന്നദ്ധ സംഘടനയാണെന്ന കേരളത്തിന്‍റെ വാദം കേന്ദ്രം അംഗീകരിക്കുന്നില്ലെന്നും പ്രത്യേകം പറയുന്നുണ്ട്.

ലൈഫ് മിഷന്‍ പദ്ധതിക്കായി റെഡ് ക്രസന്‍റുമായി കരാര്‍ ഒപ്പിട്ടതില്‍ കേരളത്തിന് വീഴ്ച പറ്റിയെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. മറ്റൊരു രാജ്യവുമായോ വിദേശ ഏജന്‍സികളുമായോ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ആവശ്യമാണ്. കേരളം മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് കരാറില്‍ ഏര്‍പ്പെടാനുണ്ടായ സാഹചര്യം, വ്യവസ്ഥകള്‍, ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എന്നിവക്ക് ആദ്യം വിശദീകരണം തേടുകയാണ്.
റെഡ് ക്രസന്‍റിന്‍റെ നേത‍ൃതലത്തിലുള്ളവരുടെ വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍ യുഎഇ സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ഏജന്‍സിയായി മാത്രമേ കാണാന്‍ കഴിയൂവെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. റെഡ് ക്രസന്‍റിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയില്ല. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തും. റെഡ് ക്രസന്‍റുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സംസ്ഥാനത്തോട് വിവരങ്ങള്‍ തേടിയത്തിനു പിറകെയാണ് കേന്ദ്രനീക്കാം കൂടി ഉണ്ടായിരിക്കുന്നത്.

അതേസമയം, വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് പദ്ധതിക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച അനില്‍ അക്കര എം.എല്‍.എയ്‌ക്കെതിരെ മന്ത്രി എ.സി മൊയ്തീന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. പദ്ധതിക്ക് മുന്നിൽ നിന്ന് ചുക്കാൻ പിടിച്ച മന്ത്രിക്ക്പദ്ധതിയുമായി ബന്ധപ്പെട്ട അഴിച്ചുമതിയിൽ പങ്കുണ്ടെന്നു സ്ഥലം എം എൽ എ കൂടിയായ അനിൽ അക്കരെ ആരോപണം ഉന്നയിച്ചതിനു പിറകെ ആണിത്. വടക്കാഞ്ചേരി ഫ്‌ളാറ്റ് ഇടപാടില്‍ ഇടനിലക്കാരനും ഉപകരണവുമാണ് മന്ത്രി എ.സി മൊയ്തീനെന്ന് അനില്‍ അക്കര ആരോപിച്ചിരുന്നു. നാട്ടില്‍ നടക്കുന്ന 20 കോടിയുടെ നിര്‍മ്മാണത്തിന് അനുമതി നല്‍കിയെന്ന് പറയുന്ന മന്ത്രി ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണത്തിന്റെ രേഖകളും റെഡ് ക്രസന്‍്‌റുമായി ഒപ്പിട്ട കരാറും പുറത്തുവിടണമെന്നും അനില്‍ അക്കര ആവശ്യപെട്ടിരുന്നതാണ്.

ഇതിന് മറുപടിയായി ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് എതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പ്രസ്താവന നടത്തിയിരുന്നു. വീടുകളില്ലാത്ത പാവങ്ങളുടെ പേരിൽ നടന്ന വൻഅഴിമതിയെ പറ്റി ഒരു അന്വേഷണവും നടത്താൻ തയ്യാറാകാതെ ആരോപണം ഉന്നയിച്ച സ്ഥലം എം എൽ എ യുടെ വായടക്കാനാണ് അനില്‍ അക്കരക്ക് നോട്ടീസ് നൽകിയതെന്ന ആരോപണവും ഉയർന്നിരിക്കുകയാണ്. സര്‍ക്കാരുമായി പണമിടപാടില്ലെന്നും, ലൈഫ് മിഷൻ സർക്കാർ പദ്ധതി അല്ലെന്നുമുള്ള ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രസ്താവനയാണ് ഇക്കാര്യത്തിൽ മന്ത്രി എ.സി മൊയ്തീന്‍ ഇപ്പോഴും നടത്തി വരുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button