

ഇതുവരെ നട്ട മരങ്ങളൊക്കെ എന്തായി, എവിടെ, ലോക പരിസ്ഥിതി ദിനത്തിൽ പരിഹാസവുമായി മുൻ ഡിജിപി ജേക്കബ് തോമസ് ആണ് കുറിക്കുകൊള്ളുന്ന ഈ ചോദ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. – ”ലോക പരിസ്ഥിതി ദിനം: ജൂണ്‍5….. 75 കോടിയോളം രൂപ ചെലവിട്ട് 2010 മുതൽ പരിസ്ഥിതിദിനത്തിൽ നട്ട മരങ്ങളെല്ലാം വളരുന്നത് കാണാൻ എന്ത് ഭംഗി? 2017ൽ നട്ട ഒരു കോടി വൃക്ഷത്തൈകൾ നന്നായി വളരട്ടെ! ….. വളരുന്നത് ആരൊക്കെ ? ”
ഓരോ പരിസ്ഥിതി ദിനത്തിലും കോടികൾ ചെലവിട്ട് നടുന്ന വൃക്ഷത്തൈകൾക്ക് പിന്നീട് എന്തു സംഭവിക്കുന്നുവെന്ന ചോദ്യമാണ് ജേക്കബ് തോമസ് ഉയർത്തുന്നത്. കോടികൾ ചെലവിട്ട് നടുന്ന മരങ്ങളല്ല വേറെ ചിലരാണ് വളരുന്നതെന്ന പരിഹസതോടെയാണ് ജേക്കബ് തോമസിന്റെ ഫേസ് ബുക്ക് പോസ്റ്റ്
Post Your Comments