ഇത് ബെല്‍റ്റല്ല, വെറൈറ്റി സ്‌കര്‍ട്ടാണ്; വില 75000 രൂപ!
News

ഇത് ബെല്‍റ്റല്ല, വെറൈറ്റി സ്‌കര്‍ട്ടാണ്; വില 75000 രൂപ!

ഫാഷൻ തരംഗങ്ങള്‍ ഓരോ കാലത്തും ഓരോ രീതിയിലാണ് വരിക. പലതും കാലഘട്ടങ്ങള്‍ മാറുന്നതിന് അനുസരിച്ച് വീണ്ടും പുതുമകളോടെ വരികയും ചെയ്യാറുണ്ട്. ഒരു വെറൈറ്റി സ്കർട്ടാണ് ഇപ്പോള്‍ ചര്‍ച്ചകളിലെ താരം. ഇറ്റാലിയന്‍ ഫാഷന്‍ ബ്രാന്റായ ഡീസല്‍ പുറത്തിറക്കിയ ഈ സ്‌കര്‍ട്ട് കണ്ടാല്‍ ബെല്‍റ്റാണോ എന്ന് തെറ്റിദ്ധരിക്കും.

ഡൈസെല്‍ ഫാഷൻ വീക്ക് 22 കളക്ഷനില്‍ വന്നൊരു സ്കര്‍ട്ടാണ് ട്രോളുകളിലൂടെ ശ്രദ്ധേയമാകുന്നത്. ഏകദേശം 75,000 ഇന്ത്യന്‍ രൂപയാണ് ഇതിന്റെ വില. ഈ സ്‌കര്‍ട്ട് വാങ്ങിയ ഒരു ഉപഭോക്താവിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.കാഴ്ചയില്‍ ബെല്‍റ്റിന്‍റെ ലുക്ക് ആണിതിന് വരുന്നതും. എന്നാല്‍ സംഭവം, ഡബ്ല്യൂഡബ്ല്യൂഇ (വേള്‍ഡ് റെസ്ലിംഗ് എന്‍റര്‍ടെയിൻമെന്‍റ്) ബെല്‍റ്റ് പോലെയാണെന്നതാണ് വിമര്‍ശനം.റെസ്ലിംഗ് മത്സരത്തില്‍ വിജയി ആകുന്നയാള്‍ക്ക് സമ്മാനിക്കുന്നതാണ് ഈ ബെല്‍റ്റ്. ഇതിന് സമാനമാണ് ഡൈസെലിന്‍റെ ബെല്‍റ്റ് സ്കര്‍ട്ട് എന്നും ഇതെങ്ങനെയാണ് വസ്ത്രമായി അണിയുകയെന്നുമാണ് പരിഹാസത്തോടെ ഏവരും ചോദിക്കുന്നത്. ധരിക്കുമ്പോള്‍ റബ്ബര്‍ പോലെ തോന്നുന്നുവെന്നുംഇരിക്കാനും നടക്കാനും ബുദ്ധിമുട്ടാണെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു. ഇതിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്.

Related Articles

Post Your Comments

Back to top button