
ഒഡീഷയിലെ ആരോഗ്യമന്ത്രി നബ ദാസിന് വെടിയേറ്റു. ബ്രജ്‌രാജ്നഗറിലെ ഗാന്ധി ചൗക്കിൽ ഒരു പരിപാടിക്കിടെ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ മന്ത്രിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബ്രജ്‌രാജ് നഗര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്റേയും വൈസ് ചെയര്‍മാന്റേയും ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. കാറില്‍ നിന്ന് ഇറങ്ങവെയാണ് വെടിയേറ്റത്. ക്ലോസ് റെയ്ഞ്ചില്‍ നിന്നാണ് മന്ത്രിക്ക് വെടിയുതിര്‍ത്തത്. രണ്ടു വെടിയുണ്ടകള്‍ നെഞ്ചില്‍ തറച്ചു. സംഭവത്തിന് പിന്നാലെ ബിജെഡി പ്രവർത്തകർ ധർണ നടത്തി. തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. നബാ ദാസിന് പൊലീസ് അകമ്പടി നൽകിയിരുന്നതിനാൽ സുരക്ഷാ നടപടികളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. നബാ ദാസ് ഒരു പ്രധാന ബിജെഡി നേതാവായതിനാൽ. 2024 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം ആശങ്കാജനകമാണ്. തെരഞ്ഞെടുപ്പിനിടെ അക്രമത്തിന് സാക്ഷ്യം വഹിച്ച ചരിത്രം ഒഡീഷയിലുണ്ട്.
Post Your Comments