ജോഷിമഠിൽ കെട്ടിടങ്ങളിൽ വീണ്ടും വിള്ളൽ
NewsNational

ജോഷിമഠിൽ കെട്ടിടങ്ങളിൽ വീണ്ടും വിള്ളൽ

ദില്ലി : ജോഷിമഠിൽ വിള്ളൽ വീണ കെട്ടിടങ്ങളുടെ എണ്ണം 780 കടന്നു. 148 കെട്ടിടങ്ങളാണ് ജില്ലാ ഭരണകൂടം അപകട മേഖലയായി രേഖപ്പെടുത്തിയിട്ടുള്ളത്. 754 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. 223 കുടുംബങ്ങളെ ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. നഗരത്തിലെ ഹോട്ടലുകളിൽ പുതിയ വിള്ളലുകൾ കണ്ടെത്തുന്നത് രക്ഷ പ്രവർത്തനത്തിനും വെല്ലുവിളി ഉയർത്തുന്നുണ്ട്.വിള്ളൽ കണ്ടെത്തിയ വീടുകളിൽ വിദഗ്ദ്ധ സംഘത്തിന്റെ പരിശോധന തുടരുകയാണ്.

ഉപഗ്രഹ ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള എൻആർഎസ്പിയുടെ റിപ്പോർട്ട് പിൻവലിച്ചതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ ജോഷിമഠിലെ യഥാർത്ഥ സ്ഥിതി മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. റിപ്പോർട്ട് പിൻവലിച്ചതിൽ ഐഎസ് ആർ ഒയുടെ ഔദ്യോഗിക വിശദീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.നവംബർ മുതൽ ഓലിയിലെ ടൂറിസ്റ്റ് സീസൺ ആരംഭിക്കും. ഏത് തരം സഞ്ചരികൾക്കും ഇഷ്ടപ്പെടുന്ന സ്ഥലമാണ് ഓലി. മഞ്ഞിലൂടെയുള്ള ട്രാക്കിങ്ങും, സ്‌കൈയിങ്ങും,കുതിര സവാരിയും, യാക് സവാരിയും എല്ലാം ഓലിയിൽ ആസ്വദിക്കാം. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യന്ന മനുഷ്യ നിർമ്മിത തടാകവും ഇവിടെയാണ്.

Related Articles

Post Your Comments

Back to top button