ട്വിറ്ററില്‍ ബില്ലുകള്‍ അടയ്ക്കാതെ മസ്‌ക്
NewsWorldTech

ട്വിറ്ററില്‍ ബില്ലുകള്‍ അടയ്ക്കാതെ മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററില്‍ ബില്ലുകള്‍ അടയ്ക്കാതെ ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ ദശലക്ഷക്കണക്കിന് ഡോളര്‍ വരുന്ന ബില്ലുകള്‍ അടയ്ക്കാതെ ഇലോണ്‍ മസ്‌ക്. ബില്ലുകള്‍ അടയ്ക്കുന്നതിന് മസ്‌ക് വിസമ്മതം പറഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ സ്വന്തമാക്കിയതിന് ശേഷം മസ്‌ക് ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കടന്നിരുന്നു. ട്വിറ്ററില്‍ നിന്നും പകുതിയിലേറെയും ജീവനക്കാരെ ഇലോണ്‍ മസ്‌ക് ഇതിനകം പിരിച്ച് വിട്ടു.

മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമിനെ നാടകീയമായി സ്വന്തമാക്കിയതിന് ഏറ്റെടുക്കുന്നതിന് മുമ്പ് ട്രാവല്‍ വെണ്ടര്‍മാരുടെ ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ബില്ലുകള്‍ കൊടുത്തു തീര്‍ക്കാന്‍ ഇലോണ്‍ മസ്‌ക് വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ മുന്‍ എക്‌സിക്യൂട്ടീവുകള്‍ വരുത്തിയ ലക്ഷക്കണക്കിന് ഡോളര്‍ യാത്രാ ഇന്‍വോയ്സുകളുടെ പണം ഇതുവരെ നല്‍കിയിട്ടില്ല. പഴയതും നിലവിലുള്ളതുമായ ഒരു ബില്ലുകള്‍ക്കും പണം നല്‍കാന്‍ മസ്‌ക് തയ്യാറല്ല.

Related Articles

Post Your Comments

Back to top button