'നേര്‍ക്കാഴ്ച പദ്ധതി'; പാവപ്പെട്ടവർക്ക് സൗജന്യ കണ്ണ്
NewsKerala

‘നേര്‍ക്കാഴ്ച പദ്ധതി’; പാവപ്പെട്ടവർക്ക് സൗജന്യ കണ്ണ്

തിരുവനന്തപുരം: എല്ലാവര്‍ക്കും നേത്രാരോഗ്യം ഉറപ്പാക്കാന്‍ നേര്‍ക്കാഴ്ച പദ്ധതിക്ക് 50 കോടി രൂപ വകയിരുത്തി. ഇതിലൂടെ സൌജന്യ നേത്രപരിശോധന ഉറപ്പാക്കും. ബജറ്റ് അവതരണ വേളയിലാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ പ്രഖ്യാപനം.

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ.നിയമസഭയിൽ തന്റെ മൂന്നാമത്തെ ബജറ്റ് അവതരണമാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നടത്തുന്നത്. രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം സമ്പൂർണ ബജറ്റ് ആണിത്.

വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടാന്‍ 2000 കോടി മാറ്റിവെച്ചിട്ടുണ്ട്. മെയ്ക്ക് ഇന്‍ കേരള പദ്ധതി വ്യാപകമാക്കും. ഇതിനായി 1000 കോടി രൂപ വകയിരുത്തി. ഈ വർഷത്തേക്ക് 100 കോടിയാണ് അനുവദിച്ചത്. കെ.എന്‍ ബാലഗോപാലിന്‍റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റവതരണമാണ് സഭയില്‍ പുരോഗമിക്കുന്നത്.

Related Articles

Post Your Comments

Back to top button