പിണറായി വിജയനും സി.പി.എം നേതാക്കളും അധിക്ഷേപം നിർത്തിയില്ലെങ്കിൽ അതേ ഭാഷയില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും.
NewsKerala

പിണറായി വിജയനും സി.പി.എം നേതാക്കളും അധിക്ഷേപം നിർത്തിയില്ലെങ്കിൽ അതേ ഭാഷയില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും.

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കളും നടത്തുന്ന അധിക്ഷേപം അവസാനിപ്പിച്ചില്ലെങ്കില്‍ അതേ ഭാഷയില്‍ത്തന്നെ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ മുന്നറിയിപ്പ്.

കോവിഡ്-19ന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാടെ കീഴ്മേല്‍ മറിഞ്ഞ് മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ അതെല്ലാം മറച്ചുവെച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയും, തങ്ങളുടെ വ്യക്തിപ്രഭാവം വര്‍ദ്ധിപ്പിക്കാന്‍ നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങള ഉപയോഗിച്ചതുപോലെ കോവിഡ്-19നേയും ആയുധമാക്കാന്‍ ശ്രമിച്ചപ്പോഴാണ് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആലങ്കാരികമായി ആരാഗ്യമന്ത്രിയെ നിപ്പാ രാജകുമാരിയെന്നും കോവിഡ് റാണിയെന്നും വിശേഷിപ്പിച്ചത്. മലയാള ഭാഷ അറിയാവുന്ന ഒരാള്‍ക്കുപോലും ഈ വിശേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള അശ്ലീലമോ, സ്ത്രീത്വത്തെ അപമാനിക്കുന്നതോ ബാധിക്കുന്നതോ ആയ ഒരു പദപ്രയോഗവും ഇല്ല എന്നുളളത് ബോധ്യപ്പെടുന്നതാണ്.

കെ.പി.സി.സി അധ്യക്ഷന്റെ പ്രസംഗത്തിനിടയില്‍ ആലങ്കാരികമായി നടത്തിയ വിശേഷണത്തെ രാഷ്ട്രീയ ആയുധമാക്കാനാണ് മുഖ്യമന്ത്രിയും സി.പി .എമ്മും ശ്രമിക്കുന്നതെങ്കില്‍ കേരളത്തിലെ പ്രബുദ്ധരായ ജനം അത് പുച്ഛിച്ചു തള്ളുമെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. കേരളത്തിലെ പ്രബുദ്ധമായ രാഷ്ട്രീയ അന്തരീക്ഷത്തെ മലീമസമാക്കിയതിന്‍റെ ഉത്തരവാദിത്വം സി.പി.എമ്മിനാണ്. കാലാകാലങ്ങളായി ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികളേയും നേതാക്കളേയുമെല്ലാം വൃത്തികെട്ട പ്രചരണ രീതികളിലൂടെ അപമാനിക്കനും അധിക്ഷേപിക്കാനും മുതിര്‍ന്നിട്ടുള്ള സി.പി.എം നേതാക്കളാണ് മുല്ലപ്പള്ളിയുടെ പ്രസ്താവനയില്‍ ഇന്ന് വിലപിക്കുന്നത്. കൊടിക്കുന്നിൽ പറഞ്ഞു.

Related Articles

Post Your Comments

Back to top button