മലപ്പുറത്തെ അപകടനിരത്തുകള്‍ തിരിച്ചറിയാം, മാപ്പില്‍ അടയാളപ്പെടുത്തി ആര്‍ടിഒ
NewsLocal News

മലപ്പുറത്തെ അപകടനിരത്തുകള്‍ തിരിച്ചറിയാം, മാപ്പില്‍ അടയാളപ്പെടുത്തി ആര്‍ടിഒ

മലപ്പുറം: മലപ്പുറം ജില്ലയിൽ പതിവ് അപകട നിരത്തുകൾ അടയാളപ്പെടുത്തുന്ന ജോലി അവസാന ഘട്ടത്തിൽ. കഴിഞ്ഞ വർഷങ്ങളിലെ വാഹനാപകടങ്ങൾ, അതിന്റെ മൊത്തം വിവരങ്ങൾ എന്നിവ ശേഖരിച്ചാണ് വിശകലനം നടത്തുന്നത്. കഴിഞ്ഞ മൂന്ന് വ‍ർഷത്തെ കണക്കുകളാണ് എൻഫോഴ്സ്മെന്‍റ് ആ‍ർടിഒ ശേഖരിക്കുന്നത്. സുരക്ഷിത യാത്ര ഉറപ്പുവരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

ജില്ലയിലെ റോഡുകളിൽ സ്ഥിരമായി 179 കേന്ദ്രങ്ങളിലാണ് അപകടങ്ങൾ ഉണ്ടാവാറുള്ളത്. 6224 വാഹനാപകടങ്ങളാണ് മൂന്ന് വ‍ർഷത്തിനിടെ റിപ്പോർട് ചെയ്തിട്ടുള്ളത്. ഈ അപകടങ്ങളിൽ നിന്നായി 896 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ഇതെല്ലാം വിലയിരുത്തി, കൃത്യമായ പരിശോധനയ്ക്ക് ശേഷമാണ് അപകടകേന്ദ്രങ്ങൾ രേഖപ്പെടുത്തിയത്.

പൊലീസ് എഫ് ഐ ആ‍റിനു പുറമെ അപകട സ്ഥലങ്ങൾ സന്ദ‍ർശിച്ചും പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് അപകട സ്ഥലങ്ങളെ ക്ലസ്റ്ററുകളാക്കി അടയാളപ്പെടുത്തിയിരിക്കുന്നത്. അപകടനേരം, വാഹനം, ആഘാതം, അത്യാഹിതം, മരണം എല്ലാം മാപ്പില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എൻഫോഴ്സ്മെന്‍റ് ആ‍ർടിഒയുടെ ഈ ദൗത്യത്തിലൂടെ പൊതുജനത്തിന് അപകട നിരത്തുകൾ പെട്ടന്ന് മനസ്സിലാക്കാൻ സഹായിക്കും.

Related Articles

Post Your Comments

Back to top button