

സംഗീത സംവിധായകന്‍ പരേതനായ എം.ജി.രാധാകൃഷ്ണന്റെ ഭാര്യ പത്മജാ രാധാകൃഷ്ണന്‍ (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഗാനരചയിതാവ്, ചിത്രകാരി എന്നീ നിലകളില്‍ ശ്രദ്ധേയയ പത്മജാ രാധാകൃഷ്ണന്‍, മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിലൂടെ മകന്‍ എം.ആര്‍. രാജാകൃഷ്ണന്‍ ഈണമിട്ട പാട്ടുകള്‍ക്ക് വരികളെഴുതിയാണ് മലയാള സിനിമയില്‍ ഗാനരചയിതാവായി തുടക്കം കുറിക്കുന്നത്. എം.ജി. രാധാകൃഷ്ണന്‍ സംഗീതം ചെയ്ത ചില ലളിത ഗാനങ്ങളും,പത്മജാ രാധാകൃഷ്ണന്‍ രചിച്ചതാണ്.
Post Your Comments