സിം മാറ്റി വാങ്ങിയാല്‍ ആദ്യ 24 മണിക്കൂര്‍ മെസേജുകള്‍ക്ക് വിലക്ക്
NewsNationalWorldTech

സിം മാറ്റി വാങ്ങിയാല്‍ ആദ്യ 24 മണിക്കൂര്‍ മെസേജുകള്‍ക്ക് വിലക്ക്

നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മൊബൈല്‍ ഫോണ്‍… ഇന്നത്തെ കാലത്ത് ഫോണ്‍ കൈവശമില്ലാത്തവരായി ആരാലും തന്നെ ഉണ്ടാവില്ല. ചെറിയ ഫോണുകളാണെങ്കിലും സ്മാര്‍ട്ട് ഫോണുകളാണെങ്കിലും. ചെറിയ ഫോണുകളില്‍ നിന്നും സ്മാര്‍ട്ട് ഫോണുകളിലേക്കും ഇന്റെര്‍നെറ്റിലേക്കുമെല്ലാം ആളുകള്‍ എത്ര വേഗമാണ് വളര്‍ന്നത്. ഒരു സ്മാര്‍ട്‌ഫോണ്‍ കൈയില്‍ ഉണ്ടെങ്കില്‍ നിരവധി സേവനങ്ങളാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ഫോണിന്റെ ഏറ്റവും പ്രധാന ഘടകമായ സിം കാര്‍ഡ് വഴിയാണ് ഈ സൗകര്യങ്ങളെല്ലാം നാം ആസ്വദിക്കുന്നത്. എന്നാല്‍ ആ സിം കളഞ്ഞുപോയാലോ, നശിച്ചു പോയാലോ സിം മാറ്റി വാങ്ങും.

ഇപ്പോഴിതാ ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത ശേഷം ഒടിപി മുഖേന തട്ടിപ്പുനടത്തുന്ന സംഘങ്ങള്‍ രാജ്യത്ത് പെരുകുകയാണ്. അതുകൊണ്ട് തന്നെ രാജ്യത്ത് വര്‍ധിച്ചുവരുന്ന സിം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ട് വരികയാണ് കേന്ദ്ര ടെലികോം വകുപ്പ്. ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത ശേഷം ഒടിപി മുഖേന തട്ടിപ്പുനടത്തുന്ന സംഘങ്ങള്‍ രാജ്യത്ത് പെരുകുന്നതോടെയാണ് പുതിയ മാര്‍ഗം അവതരിപ്പിക്കാന്‍ ടെലികോം വകുപ്പ് ഒരുങ്ങുന്നത്. ഏതെങ്കിലും കാരണത്താല്‍ സിം മാറ്റി വാങ്ങിയാല്‍ ആദ്യ 24 മണിക്കൂറില്‍ ഇനി മുതല്‍ മെസേജുകള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കില്ല. സിം സ്വാപ്പിങ് എന്നറിയപ്പെടുന്ന തട്ടിപ്പിന് തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ പരിഷ്‌കാരം. സാധാരണയായി സിം കാര്‍ഡ് കേടുവരികയോ നഷ്ടപ്പെടുകയോ ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാണ് ഉപഭോക്താവ് ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നത്. പുതിയ സിമ്മിന് അപേക്ഷിക്കുമ്പോള്‍ പഴയത് ഡിയാക്ടിവേറ്റ് ആകുന്നു. മെസേജുകളും ഫോണ്‍ കോളുകളും പുതിയ സിമ്മിലേയ്ക്ക് വരുന്നു. തട്ടിപ്പുകാര്‍ ഇതിനെ ഒരു അവസരമായി കാണുന്നു.

ഫോണുകള്‍ നഷ്ടപ്പെടുമ്പോഴും വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോഴുമൊക്കെ തട്ടിപ്പ് സംഘങ്ങള്‍ക്ക് സിം സ്വാപ്പിങ്ങിനുള്ള അവസരം ലഭിക്കുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് തട്ടിപ്പുകാര്‍ പുതിയ സിമ്മിന് അപേക്ഷിക്കുന്നു. ഇതോടെ യഥാര്‍ഥ ഉപഭോക്താവിന്റെ പക്കലുള്ള പഴയ സിം കാര്‍ഡ് ബ്ലോക്ക് ആവുകയും പുതിയത് ആക്ടീവ് ആവുകയും ചെയ്യുന്നു. ഇടപാടുകള്‍ക്ക് വേണ്ടുന്ന ഒടിപി ഇതോടെ തട്ടിപ്പുകാരുടെ പക്കലുള്ള സിമ്മിലേയ്ക്ക് വരുന്നു. യഥാര്‍ഥ ഉടമ കാര്യം മനസിലാക്കി വരുമ്പോഴേക്കും ബാങ്ക് അക്കൗണ്ടിലുള്ള പണം മുഴുവന്‍ നഷ്ടമായിക്കഴിയും. ഈ സിം സ്വാപ്പിങ് തടയാനായാണ് കേന്ദ്ര ടെലികോം വകുപ്പ് സിം മാറ്റി വാങ്ങുമ്പോള്‍ ആദ്യ 24 മണിക്കൂറില്‍ എസ്എംഎസ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.

24 മണിക്കൂര്‍ മെസേജുകള്‍ തടയുന്നതിനാല്‍ ആരെങ്കിലും സിം സ്വാപ്പിങ് രീതിയിലൂടെ തട്ടിപ്പിന് ശ്രമിച്ചാലും യഥാര്‍ഥ ഉപഭോക്താവിന് പരാതിപ്പെടാന്‍ സമയം ലഭിക്കുന്നു. ഇതിലൂടെ തട്ടിപ്പ് ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പുതിയ പരിഷ്‌കാരം നടപ്പിലാക്കാന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് 15 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ , ഭാരതി എയര്‍ടെല്‍, ഭാരത് സഞ്ചാര്‍ നിഗം ??ലിമിറ്റഡ് എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പുതിയ ഉത്തരവ് നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പുതിയ ഉത്തരവ് പ്രകാരം, മുകളില്‍ സൂചിപ്പിച്ച എല്ലാ ടെലികോം കമ്പനികളും പുതിയ സിമ്മില്‍ ഒരു ദിവസത്തേക്ക് എസ്എംഎസ് സൗകര്യം നല്‍കാന്‍ പാടില്ലെന്നാണ് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് പറയുന്നത്. ഇപ്പോള്‍ വന്നിരിക്കുന്ന ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഉത്തരവ് ഉപയോക്ത സംരക്ഷണത്തിന്റെ ഭാഗമാണ് എന്നാണ് വിശദീകരണങ്ങള്‍.

Related Articles

Post Your Comments

Back to top button