
കൊല്ലം: പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് കേസില്‍ വഴിത്തിരിവായ നിര്‍ണായക കണ്ടെത്തല്‍ നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് റിട്ട. എസ്പി പി എം ഹരിദാസ് അന്തരിച്ചു. 1984 ൽ ചെങ്ങന്നൂർ ഡിവൈഎസ്പി ആയിരിക്കെയാണ് ചാക്കോ വധക്കേസ് ഹരിദാസ് അന്വേഷിക്കുന്നത്. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ നിരപരാധിയെ കൊലപ്പെടുത്തിയ സുകുമാരക്കുറുപ്പിന്റെ കഥ ചുരുളഴിയുന്നത് അങ്ങനെയായിരുന്നു.”
സംസ്കാര ചടങ്ങുകള്‍ നാളെ രാവിലെ 11 മണിക്ക് പാളയത്തോട്ടെ പൊതു ശ്മശാനത്തില്‍ നടക്കും. ദുൽഖർ ചിത്രം ‘കുറുപ്പിൽ’ ഇന്ദ്രജിത്താണ് പിഎം ഹരിദാസിന്റെ വേഷം അഭിനയിച്ചത്. ഡിവൈഎസ്പി കൃഷ്ണദാസ് എന്നതായിരുന്നു കഥാപാത്രത്തിന്റെ പേര്.
Post Your Comments