രാജ്യത്ത് 1.91 ലക്ഷം പേരും, കേരളത്തിൽ 8,062 പേരും ആദ്യ ദിനം കോവിഡ് വാക്സീൻ സ്വീകരിച്ചു.

ന്യൂഡൽഹി/ രാജ്യത്ത് കോവിഡ് വാക്സിനേഷൻ ആരംഭിച്ച ആദ്യ ദിവസം മൊത്തം 1.91,181 പേർ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിൽ മൊത്തം 8,062 പേരാണ് വാക്സീൻ സ്വീകരിച്ചത്. ഏറ്റവും കൂടുതൽ പേർ സ്വീകരിച്ച ആന്ധ്രപ്രദേശിൽ 16,963 പേർ കുത്തിവയ്പ്പ് സ്വീകരിൽക്കുകയുണ്ടായി.
ലോകത്തിലെ ഏറ്റവും വലിയ വാക്സീൻ ദൗത്യത്തിനാണ് ഇന്ത്യയിൽ തുടക്കും കുറിച്ചത്. ശുചീകരണ തൊഴിലാളിയായ മനീഷ് കുമാറാണ് രാജ്യത്ത് ആദ്യ വാക്സീൻ ഡോസ് സ്വീകരിച്ചത്. ഡൽഹി എയിംസിൽ നിന്നാണ് മനീഷ് കോവിഡ് പ്രതിരോധ മരുന്ന് സ്വീകരിക്കുന്നത്. രാജ്യത്ത് കോവിഡ് മുന്നണിപ്പോരാളികൾക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാക്സീൻ ദൗത്യത്തിന് തുടക്കം കുറിക്കുന്നത്.
രാജ്യത്തെ 3,006 വാക്സീൻ കേന്ദ്രങ്ങൾ വഴി ആദ്യ ദിവസം മൂന്നു ലക്ഷം പേർക്ക് വാക്സീൻ നൽകാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 1.65 ലക്ഷം പേർക്കാണ് വാക്‌സിനേഷൻ നൽകാനായത്.