മഞ്ചേരി മെഡിക്കല്‍ കോളേജ് വികസനത്തിന് 10 കോടി: മന്ത്രി വീണാ ജോര്‍ജ്
NewsKeralaLocal NewsHealth

മഞ്ചേരി മെഡിക്കല്‍ കോളേജ് വികസനത്തിന് 10 കോടി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എംആര്‍ഐ മെഷീന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് 99.29 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ത്വക്ക് രോഗ വിഭാഗത്തില്‍ ലേസര്‍ ചികിത്സയ്ക്കായുള്ള 15 ലക്ഷം രൂപയുടെ കാര്‍ബണ്‍ ഡൈഓക്സൈഡ് ലേസര്‍, ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ ഗ്ലൂക്കോമ ക്ലിനിക്കില്‍ 32 ലക്ഷം രൂപയുടെ യാഗ് ലേസര്‍, ഇഎന്‍ടി വിഭാഗത്തില്‍ 60.20 ലക്ഷം രൂപയുടെ ഹൈ എന്‍ഡ് ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, 50.22 ലക്ഷം രൂപയുടെ 4കെ ഇഎന്‍ടി ഇമേജിംഗ് സിസ്റ്റം, മൈക്രോബയോളജി വിഭാഗത്തില്‍ 17.70 ലക്ഷം രൂപയുടെ ക്ലിയ ഫുള്ളി ആട്ടോമേറ്റഡ് ഇമ്മ്യൂണോ അനലൈസര്‍ എന്നിവയ്ക്കായും തുക അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നഴ്സിംഗ് കോളേജ് ആരംഭിക്കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും. ഒഫ്ത്താല്‍മോളജി, ഇഎന്‍ടി, ഡെര്‍മറ്റോളജി (ത്വക്ക് രോഗ വിഭാഗം) എന്നിവയില്‍ എംഡി കോഴ്സുകള്‍ ആരംഭിക്കാനായെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Post Your Comments

Back to top button