
കൊച്ചി: ദേശീയ ഹരിത ട്രിബ്യൂണല്‍ 100 കോടി രൂപ പിഴ ചുമത്തിയ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാന്‍ കൊച്ചി കോര്‍പറേഷന്‍. ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാനാണ് നീക്കം. നിയമ വിദഗ്ദരുമായി കൂടിയാലോചിച്ച ശേഷമാകും അന്തിമ തീരുമാനം.
ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണപ്ലാന്റിലെ തീ പിടിത്തത്തില്‍ കൊച്ചി കോര്പറേഷന് ദേശീയ ഹരിത ട്രിബ്യൂണല്‍ 100 കോടി രൂപ പിഴ ചുമത്തിയതിനെ നിയമപരമായി നേരിടാനാണ് കോര്‍പറേഷന്‍ നീക്കം. നിലവിലെ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിച്ചാല്‍ സ്റ്റേ നേടാനാകുമോ എന്നാണ് ആശങ്ക. വിഷയം പരിഗണിച്ചപ്പോഴൊക്കെയും കോര്‍പറേഷന്‍ നടപടികളില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപെടുത്തിയിരുന്നു. അതിനാല്‍ സുപ്രീം കോടതിയെ സമീപിക്കാനും ആലോചനയുണ്ട്. നിയമ വിദഗ്ദരുമായി കൂടിയാലോചിച്ച ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
Post Your Comments