
തൃശൂര്‍: സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണയെ കോടതി റിമാന്‍ഡ് ചെയ്തു. ഈ മാസം 27 വരെയാണ് റിമാര്‍ഡ് ചെയ്തിരിക്കുന്നത്. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് റാണയെ ഹാജരാക്കിയത്. റാണക്ക് എതിരെ തൃശ്ശൂര്‍ ജില്ലയിലാകെ 36 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തൃശ്ശൂര്‍ സ്വദേശി ഹണി തോമസിന്റെ പരാതിയിലാണ് റാണയെ അറസ്റ്റ് ചെയ്തത്
അതേസമയം സേഫ് ആന്റ് സ്ട്രോങ് എന്ന സ്ഥാപനത്തിന്റെ കണ്ണൂർ ബ്രാഞ്ചിലും നിക്ഷേപ തട്ടിപ്പ് നടത്തിയതായി പരാതി. വ്യാഴാഴ്ച മാത്രം അഞ്ച് പരാതികൾ കണ്ണൂർ ടൗൺ പൊലീസിന് ലഭിച്ചു. ഇതോടെ സ്ഥാപനം കൂടുതൽ ജില്ലകളിൽ തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായി. ഒളിവില്‍ കഴിയവെ ബുധനാഴ്ചയായിരുന്നു പ്രവീണ്‍ റാണയെ പൊലീസ് പിടികൂടിയത്. തന്റെ കൈവശം പണമൊന്നുമില്ലെന്നാണ് പ്രവീണ്‍ റാണ പൊലീസിന് മൊഴി നല്‍കിയത്. അക്കൗണ്ട് കാലിയാണെന്നാണ് അവകാശവാദം. എന്നാല്‍ പിടിയിലാകുന്നതിന് മുമ്പ് പണം ബിനാമി അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സുഹൃത്തിന് 16 കോടി കടം കൊടുത്തിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നുണ്ട്.
Post Your Comments