കെഎസ്ആര്‍ടിസിക്ക് ഉടന്‍ 103 കോടി അനുവദിക്കണം; സര്‍ക്കാരിനോട് ഹൈക്കോടതി
KeralaNews

കെഎസ്ആര്‍ടിസിക്ക് ഉടന്‍ 103 കോടി അനുവദിക്കണം; സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: ശമ്പളമില്ലാതെ വലയുന്ന ജീവനക്കാര്‍ക്ക് ആശ്വാസമായി ഹൈക്കോടതി വിധി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള വിതരണത്തിനും ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കുന്നതിനുമായി സര്‍ക്കാരിനോട് കെഎസ്ആര്‍ടിസിക്ക് 103 കോടി രൂപ അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണത്തിന് മുന്‍ഗണന നല്‍കണമെന്ന ജീവനക്കാരുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

50 കോടി രൂപ വീതം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള വിതരണത്തിനും മൂന്ന് കോടി ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കുന്നതിനുമായി ആകെ 103 കോടി രൂപ നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ 10 ദിവസത്തെ സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല.

ഒരുനിലയ്ക്കും തൊഴിലാളികളെ പട്ടിണിക്കിടാനാവില്ലെന്നും ശമ്പളം അനുവദിക്കാന്‍ ഇനിയും സമയം നീട്ടിനില്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സെപ്റ്റംബര്‍ ഒന്നിന് കേസില്‍ കോടതി അടുത്ത വാദം കേള്‍ക്കും. അതിന് മുമ്പായി പണം നല്‍കണമെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button