ആംബുലന്‍സ് ജീവനക്കാരിയെ മര്‍ദ്ദിച്ച് രോഗി രക്ഷപ്പെട്ടു
NewsKeralaCrime

ആംബുലന്‍സ് ജീവനക്കാരിയെ മര്‍ദ്ദിച്ച് രോഗി രക്ഷപ്പെട്ടു

തിരുവനന്തപുരം: മദ്യപിച്ച് വാഹനാപകടത്തില്‍ പരിക്ക് പറ്റിയ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കനിവ് 108 ആംബുലന്‍സ് വനിതാ ജീവനക്കാരിക്ക് നേരെ രോഗിയുടെ ആക്രമണം. വെഞ്ഞാറമൂട് വേളാവൂരിന് സമീപം വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരിക്ക് പറ്റിയതായുള്ള സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് കന്യാകുളങ്ങര സര്‍ക്കാര്‍ ആശുപത്രി കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന കനിവ് 108 ആംബുലന്‍സ് സംഭവ സ്ഥലത്തെത്തി.

എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അമലാദേവി നടത്തിയ പരിശോധനയില്‍ അപകടത്തില്‍പെട്ട വ്യക്തി മദ്യപിച്ചിട്ടുള്ളതായും ഇയാള്‍ക്ക് പരിക്ക് പറ്റിയതായും മനസിലാക്കി ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോവുകയായിരുന്നു. എന്നാല്‍ ആംബുലന്‍സിനുള്ളില്‍ വെച്ച് അക്രമാസക്തനായ ഇയാള്‍ പ്രഥമ ശുശ്രൂഷ നല്‍കുകയായിരുന്ന എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അമലാദേവിയെ മര്‍ദ്ദിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച രോഗി ആംബുലന്‍സിന്റെ സ്ട്രെച്ചര്‍ തകര്‍ക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തു.

Related Articles

Post Your Comments

Back to top button