10-ാംക്ലാസുകാരി ഗര്‍ഭിണിയാണെന്നറിഞ്ഞ് രണ്ടാനച്ഛന്‍ മുങ്ങി
NewsKeralaCrime

10-ാംക്ലാസുകാരി ഗര്‍ഭിണിയാണെന്നറിഞ്ഞ് രണ്ടാനച്ഛന്‍ മുങ്ങി

ഇടുക്കി: അടിമാലിയില്‍ 10-ാം ക്ലാസുകാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം സ്ഥിതീകരിക്കുകയും തുടര്‍ന്ന് ഇക്കാര്യം പെണ്‍കുട്ടിയോട് തിരക്കിയപ്പോള്‍ രണ്ടാനച്ഛന്‍ ചൂഷണംചെയ്ത കാര്യം പുറത്തറിയുകയുമായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞ് രണ്ടാനച്ഛന്‍ രണ്ടാനച്ഛന്‍ കടന്നുകളഞ്ഞു. പ്രതി പാലക്കാട് സ്വദേശിയാണെന്നാണ് വിവരം. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. പെണ്‍കുട്ടി ഒന്നിലേറെ തവണ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.

Related Articles

Post Your Comments

Back to top button