11കാരിയെ അമ്മയുടെ സഹായത്തോടെ പീഡിപ്പിച്ചു; പ്രതി പിടിയില്‍
KeralaNewsLocal NewsCrime

11കാരിയെ അമ്മയുടെ സഹായത്തോടെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

കണ്ണൂര്‍: പതിനൊന്നുവയസുകാരിയെ പീഡിപ്പിച്ച പ്രതി കീഴടങ്ങി. കാട്ടാമ്പള്ളി സ്വദേശി യഹിയയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പ്രതി. തിങ്കളാഴ്ചയാണ് ഇയാള്‍ കീഴടങ്ങിയത്. 2018 മുതല്‍ പല ദിവസങ്ങളിലും അമ്മയുടെ സഹായത്തോടെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണ് ഇയാള്‍ തിരിച്ചെത്തി കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കീഴങ്ങിയത്. അമ്മയുടെ സഹായത്തോടെയാണ് പ്രതി കുട്ടിയെ ചൂഷണം ചെയ്തതെന്നാണ് പോലീസും പറയുന്നത്. ഇയാള്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.

Related Articles

Post Your Comments

Back to top button