തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരായ മുന്‍മന്ത്രി കെ ടി ജലീലിന്റെ ഗൂഢാലോചന പരാതി ക്രാംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദര്‍ബേഷ് സാഹിബിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും. തിരുവന്തപുരം ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന് ആണ് അന്വേഷണ ഉദ്യോഗസ്ഥന്. കണ്ണൂര്‍ സിറ്റിയിലെ അഡീഷണല്‍ എസ്പി പി പി സദാനന്ദനാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരിലൊരാള്‍.
അന്വേഷണ സംഘത്തെ വിപുലീകരിക്കാനുള്ള സ്വാതന്ത്ര്യം ഡിജിപി നല്‍കിയിട്ടുണ്ട്. സ്വപ്നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രത്യേക സംഘം പരിശോധിക്കുമെന്ന് ഡിജിപി അനില്‍കാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments