
ബീജിംഗ്: ചൈനയില്‍ ജനുവരി 13 നും 19നും ഇടയില്‍ മാത്രം കൊവിഡും കൊവിഡാനന്തര രോഗങ്ങളും മൂലം മരിച്ചത് 13000 പേരെന്ന് റിപ്പോര്‍ട്ട്. ഈ മാസം മരിച്ച അറുപതിനായിരം പേര്‍ക്ക് പുറമെയാണ് ഇതെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ചൈനീസ് പുതുവര്‍ഷം ആഘോഷിച്ചത്. പുതിയ വര്‍ഷത്തില്‍ മഹാമാരിയുടെ കെടുതിയില്‍ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും കരകയറാനുള്ള പ്രാര്‍ത്ഥനയിലാണ് ചൈനയിലെ ജനങ്ങളെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ബീജിംഗിലെ പ്രശസ്തമായ ലാമ ക്ഷേത്രത്തിന് പുറത്ത് മൈലുകളോളം ആളുകളുടെ നിര ചൈനീസ് പുതുവല്‍സര ദിനത്തിലുണ്ടായിരുന്നുവെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്.
2022 ഡിസംബർ ആദ്യ വാരത്തോടെ ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുകയും ടെസ്റ്റിങ് കുറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയിൽ കോവിഡ് രോഗബാധ വീണ്ടും വർധിക്കാൻ ആരംഭിച്ചത്. കോവിഡ് രോഗബാധ വീണ്ടും പടർന്ന് പിടിച്ചതിനെ തുടർന്ന് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധികളും ഉണ്ടായിരുന്നു. ചൈനയിൽ ആശുപത്രികളിൽ ഉണ്ടായ കോവിഡ് മരണങ്ങളുടെ വിവരങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ വീടുകളിലോ, ക്ലിനിക്കുകളിലോ നടന്ന മരണങ്ങളുടെകണക്കുകൾ ഇനിയുംപുറത്തുവിട്ടിട്ടില്ല.
അതേസമയം ഇന്ത്യയിൽ ആദ്യത്തെ ഇൻട്രാനാസൽ കോവിഡ്-19 വാക്സിൻ iNCOVACC പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യൻ വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് ആണ് പുതിയ വാക്സിൻ പുറത്തിറക്കുന്നത്. ശനിയാഴ്ച ന്യൂഡൽഹിയിൽ ഭാരത് ബയോടെക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 26 നായിരിക്കും ഇത് ഔദ്യോഗികമായി പുറത്തിറക്കുന്നത്.ഇൻട്രാനാസൽ വാക്സിൻ ഒരു ഷോട്ടിന് 325 രൂപയ്ക്ക് സർക്കാരിനും 800 രൂപയ്ക്ക് സ്വകാര്യ ആശുപത്രികൾക്കും ലഭ്യമാകുമെന്ന് ഭാരത് ബയോടെക് ഡിസംബറിൽ അറിയിച്ചിരുന്നു.
Post Your Comments