ഓൺലൈൻ ക്ലാസിന്റെ മറവിൽ രക്ഷിതാക്കളെ കബളിപ്പിച്ച് മകളുമായി അടുത്തിടപഴകിയ ബന്ധു കൂടിയായ കൗമാരക്കാരൻ 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, കമ്പംമേടിൽ സമാനമായ രീതിയിൽ നടക്കുന്ന രണ്ടാമത്തെ സംഭവം.

തൊടുപുഴ / ഓൺലൈൻ ക്ലാസിന്റെ മറവിൽ രക്ഷിതാക്കളെ കബളിപ്പിച്ച് മകളുമായി അടുത്തിടപഴകിയ ബന്ധു കൂടിയായ കൗമാരക്കാരൻ 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. ഇടുക്കി ജില്ലയിലെ കമ്പംമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. 14 വയസ്സുകാരിയായ ബന്ധുവായ പെൺകുട്ടിയെയാണ് 16 വയസുകാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. ഓൺലൈൻ ക്ലാസിന്റെ മറവിൽ അശ്ലീല സന്ദേശങ്ങളയച്ച് ബന്ധുവായ പെൺകുട്ടിയുമായി മാസങ്ങളായി കൗമാരക്കാരൻ ലൈംഗിക ബന്ധം നടത്തി വരുകയായിരുന്നു. മാതാപിതാക്കൾ തോട്ടം പണികൾക്ക് പോകുന്ന സമയത്താണ്പെ ൺകുട്ടിയെ 16 വയസുകാരൻ പതിവായി പീഡിപ്പിച്ച് വന്നതെന്നാണ് പോലീസ് പറയുന്നത്. പീഡനം തുടർച്ചയായതിനിടെ വയറു വേദന വന്ന പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർമാരുടെ പരിശോധനയിൽ പെൺകുട്ടി ഗർഭിണി ആണെന്ന് സ്ഥീരീകരിക്കപ്പെട്ടു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് കമ്പംമെട്ട് പൊലീസ് കേസെടുത്തു. പോക്സോ വകുപ്പ് ചുമത്തിയാണ് 16കാരനെതിരെ കേസെടുത്തിട്ടുള്ളത്. 17 കാരനെ പോലീസ് ജൂവനൈൽ കോടതിയിൽ ഹാജരാക്കി. കമ്പംമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ രീതിയിൽ കഴിഞ്ഞ മാസവും ഒരു പീഡന സംഭവം ഉണ്ടായിട്ടുണ്ട്.