മുംബൈയില്‍ 1476 കോടിയുടെ ലഹരി വേട്ട; മലയാളി അറസ്റ്റില്‍
NewsNational

മുംബൈയില്‍ 1476 കോടിയുടെ ലഹരി വേട്ട; മലയാളി അറസ്റ്റില്‍

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ട കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്നിരുന്നു. 1476 കോടി രൂപയുടെ മയക്കുമരുന്നാണ് നവിമുംബൈയില്‍ പിടികൂടിയത്. ഇതിന് പിന്നില്‍ മലയാളികളാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എറണാകുളം കാലടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്സ് മാനേജിങ് ഡയറക്ടര്‍ വിജിന്‍ വര്‍ഗീസിനെ ഡിആര്‍എ അറസ്റ്റ് ചെയ്തിരിക്കുന്നത്. സൗത്ത് ആഫ്രിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോര്‍ ഫ്രെഷ് എക്സ്പോര്‍ട്സ് ഉടമ തച്ചാപറമ്പന്‍ മന്‍സൂര്‍ ആണ് പഴം ഇറക്കുമതിയില്‍ വിജിന്റെ പങ്കാളിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

198 കിലോ മെത്താഫെറ്റാമിന്‍, ഒന്‍പത് കിലോ കൊക്കയിനുമാണ് ഇറക്കുമതി ചെയ്ത പഴങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഡിആര്‍ഐ ശനിയാഴ്ച നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയതെന്ന് ധനമന്ത്രാലയം അറിയിക്കുകയും ചെയ്തിരുന്നു.

Related Articles

Post Your Comments

Back to top button