CrimeKerala NewsNews

15 ഡോക്ടര്‍മാര്‍ മൂന്ന് വര്‍ഷമായി മയക്കുമരുന്നിന് അടിമ

തൃശൂര്‍: മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജനെ മയക്കുമരുന്നുമായി പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കഴിഞ്ഞ ദിവസമാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മയക്കുമരുന്നുമായി ഡോക്ടര്‍ പിടിയിലായത്. എന്നാല്‍ ഇതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് പുറത്ത് വിടുന്നത്.

ഏകദേശം 15 ഓളം ഡോക്ടര്‍മാരാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നത് എന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ ഡോക്ടറുടെ മൊഴിയില്‍ നിന്നുമാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമീപത്തെ സ്വകാര്യ ഹോസ്റ്റലുകളില്‍ ലഹരിമരുന്ന് പാര്‍ട്ടികള്‍ നടക്കാറുണ്ടന്നും. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഡിജെ പാര്‍ട്ടി നടത്താന്‍ ശ്രമിച്ചെങ്കിലും പിന്നിട് നടത്തിയില്ലന്നും പോലീസ് പറയുന്നു.

മെഡിക്കല്‍ കോളേജ് പരിസരത്ത് ലഹരിക്കച്ചവടം സജീവമാണന്നും പോലീസ് പറയുന്നു. ചൊവ്വാഴ്ച ഹൗസ് സര്‍ജന്‍ അക്വില്‍ മുഹമ്മദ് ഹുസൈന്‍ അറസ്റ്റിലായതിനെക്കുറിച്ച് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ആരോഗ്യവകുപ്പുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോമനാഥ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നിന്നും സിന്തറ്റിക്ക് മയക്കുമരുന്നുമായി നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ആവശ്യപ്രകാരമാണ് എംഡിഎംഎ എത്തിച്ചതെന്ന പ്രതികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നിട് തുടരന്വേഷണം ഉണ്ടായില്ല. നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അവരുടെ ചിത്രം പുറത്ത് വിടാന്‍ പോലും പോലീസ് തയാറായില്ല. ഇവര്‍ തന്നെയാണ് ചൊവ്വാഴ്ച ഹൗസ് സര്‍ജന് ലഹരി എത്തിച്ചതെന്നാണ് സൂചന.

മെഡിക്കല്‍ കോളേജ് എസ്എച്ച്ഒ പി.പി. ജോയ്, എസ്ഐ കെ. രാജന്‍, ഷാഡോ പോലീസ് അംഗങ്ങളായ എസ്ഐ സുവ്രതകുമാര്‍, പി.എം. റാഫി, പി. രാകേഷ്, കെ. ഗോപാലകൃഷ്ണന്‍, സീനിയര്‍ സിപിഒമാരായ കെ. രാകേഷ്, ടി.വി. ജീവന്‍, വിപിന്‍ദാസ് എന്നിവരാണ് അറസ്റ്റ് നടത്തിയ പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Related Articles

Back to top button