15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19കാരന്‍ അറസ്റ്റില്‍
NewsLocal NewsCrime

15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19കാരന്‍ അറസ്റ്റില്‍

ഇടുക്കി: മുരിക്കാശേരിയില്‍ 15കാരിയെ അയല്‍വാസിയും ബന്ധുവുമായ 19കാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. സംഭവത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ഇതിനു പിന്നാലെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ആരെന്ന് വ്യക്തമായത്.

വിവാഹപ്രായമാവുമ്പോള്‍ കല്യാണം കഴിക്കാമെന്ന് വാഗ്ധാനം നല്‍കിയായിരുന്നു പീഡനം. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

Related Articles

Post Your Comments

Back to top button