പ്രമുഖരെ പെടുത്താൻ 18 ലക്ഷം : അനിതാ പുല്ലയിലിനെ ഇഡി ചോദ്യം ചെയ്യും
NewsKeralaNationalCrime

പ്രമുഖരെ പെടുത്താൻ 18 ലക്ഷം : അനിതാ പുല്ലയിലിനെ ഇഡി ചോദ്യം ചെയ്യും

തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പ് കേസിൽ പ്രമുഖരായ വ്യക്തിക്കളെ തട്ടിപ്പിനിരയാക്കാൻ കൂട്ട് നിന്ന അനിതാ പുല്ലയിലിനെ ഇഡി ചോദ്യം ചെയ്യുന്നു.

പുരാവസ്തുക്കൾ പ്രമുഖർക്ക് നൽകാനായി അവരെ മോൺസൻ മാവുങ്കലിന് പരിചയപ്പെടുത്തിയത് അനിതയാണ്.

അതിന്റെ പ്രതിഫലമായി 18 ലക്ഷം രൂപയും അനിത വാങ്ങിയിരുന്നു.കേസിലെ മുഖ്യ പ്രതിയായ മോൻസൻ മാവുങ്കലിനെ കഴിഞ്ഞ ദിവസമാണ് ഇ.ഡി ചോദ്യം ചെയ്തത്.

അതേസമയം, തന്നെക്കുറിച്ചുള്ള എല്ലാ കണ്ടെത്തലുകളും കള്ളമാണെന്നാണ് അനിത പറയുന്നത്.

ആരെയും മോൻസന് താൻ പരിചയപ്പെടുത്തിയിട്ടില്ലെന്നും, 18 ലക്ഷം രൂപ തട്ടിയെന്നുള്ളത് കള്ളമാണെന്നുമാണ് അനിത മുൻപ് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നത്.

Related Articles

Post Your Comments

Back to top button