
തിരുവനന്തപുരം: പൗള്‍ട്രി ഫാമില്‍ നിന്നും 180 ലിറ്റര്‍ കോട പിടികൂടി. പൂവത്തൂര്‍ കൂടാരപ്പള്ളി സ്വദേശി രജനീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള പൗള്‍ട്രി ഫാമില്‍ നിന്നാണ് കോട പിടിച്ചെടുത്തത്. ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തി സൂക്ഷിച്ചിരുന്ന 180 ലിറ്റര്‍ കോടയും ഗ്യാസ് സ്റ്റൗ ഉള്‍പ്പെടെയുള്ള വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്. പൗൾട്രി ഫാമിൽ നിന്നും ചാരായം വാറ്റുവാനായി പാകപ്പെടുത്തി പ്ലാസ്റ്റിക് ബാരലിൽ സൂക്ഷിച്ച 180 ലിറ്റർ കോടയും ഗ്യാസ് സ്റ്റൗ ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും പിടികൂടി. കഴിഞ്ഞ ദിവസം രാത്രി രജനീഷിനെ ചാരായവുമായി നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിനെ തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന കാര്യം അന്വേഷിച്ച് വരുകയാണെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ടു കൂടുതൽ പ്രതികളുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരുകയാണെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പ്രിവന്റ്റീവ് ഓഫീസർ വി.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റ്റീവ് ഓഫീസർ നാസറുദീൻ,സിവിൽ എക്സൈസ് ഓഫീസർമാരായ മിലാദ്, നജിമുദീൻ, ശ്രീകേഷ്, ഷജീർ, രജിത, ഡ്രൈവർ മുനീർ എന്നിവരും പങ്കെടുത്തു.
Post Your Comments