ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയില്‍ രണ്ട് വയസുകാരനായ മകന്റെ വെടിയേറ്റ് യുവാവ് മരിച്ചു. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒര്‍ലാന്‍ഡോയ്ക്ക് സമീപത്തെ വീട്ടില്‍ മെയ് 26നായിരുന്നു സംഭവം. റെഗി മാബ്രി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മാബ്രിയുടെ രണ്ടു വയസുള്ള കുട്ടി അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു. മാതാപിതാക്കള്‍ അലക്ഷ്യമായി ബാഗില്വച്ചിരുന്ന തോക്കെടുത്ത് കുട്ടി കളിക്കവെയാണ് വെടിപൊട്ടിയത്. വെടിയേല്ക്കുമ്പോള് മാബ്രി കമ്പ്യൂട്ടര്‍ ഗെയിം കളിക്കുകയായിരുന്നു. അഞ്ച് മാസം പ്രായമുള്ള കുഞ്ഞടക്കം അഞ്ച് കുടുംബാംഗങ്ങള്‍ അപ്പോള്‍ റൂമിലുണ്ടായിരുന്നു.
പൊലീസ് എത്തുമ്പോള്‍ ഭാര്യ മേരി അയാള, മാബ്രിക്ക് പ്രഥമ ശുശ്രൂഷ നല്‍കുന്നതാണ് കണ്ടത്. മാബ്രി പിന്നീട് ആശുപത്രിയില്‍ മരിച്ചു. ആത്മഹ്യയെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ മാബ്രിയുടെ മൂത്ത കുട്ടി പൊലീസിനോട് സത്യം വെളിപ്പെടുത്തി. പിന്നാലെ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തതിന് മേരി അയാളയെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയില്‍ തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങളും അനിഷ്ട സംഭവങ്ങളും സമീപകാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സമാന സംഭവത്തില്‍ യുവതി കൊല്ലപ്പെട്ടിരുന്നു.
Post Your Comments