ലോകത്ത് ജീവിച്ചിരിക്കുന്നത് 20,000,000,000,000,000 ഉറുമ്പുകള്‍
NewsWorldLife Style

ലോകത്ത് ജീവിച്ചിരിക്കുന്നത് 20,000,000,000,000,000 ഉറുമ്പുകള്‍

ജനീവ: നാം എന്നും കാണുന്ന ജീവികളാണ് ഉറുമ്പുകള്‍. ഉറുമ്പുകളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാത്തവരും അവയെ നിരീക്ഷിക്കാത്തവരും കുറവായിരിക്കും. ലോകത്ത് എത്രയുറമ്പുകള്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് അറിയാനുള്ള ആകാംഷ എല്ലാവര്‍ക്കുമുണ്ട്. ഈ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നത്. ലോകത്ത് 20,000,000,000,000,000 ഉറുമ്പുകള്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതായത് 20 ക്വാര്‍ഡ്ട്രില്യണ്‍ അല്ലെങ്കില്‍ ഇരുപതിനായിരം മില്യണ്‍ മില്യണ്‍സ്.

ഒരു ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ലോകത്തെ മുഴുവന്‍ മനുഷ്യരുടെയും ഭാരത്തിന്റെ അഞ്ചില്‍ ഒന്നാണ് ഈ ഉറുമ്പുകളുടെ ഭാരം എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉറുമ്പുകളുടെ 15,700 തരം സ്പീഷീസും സബ്‌സ്പീഷീസുമാണ് ലോകത്തുള്ളത്. പേര് നല്‍കാത്ത ഒട്ടനവധി സ്പീഷീസുകള്‍ ഉറുമ്പ് വര്‍ഗത്തിലുണ്ടെന്നും പറയപ്പെടുന്നു.

Related Articles

Post Your Comments

Back to top button