തൃശൂരില്‍ എംഡിഎംഎയുമായി 20 കാരന്‍ പിടിയില്‍
NewsKeralaCrime

തൃശൂരില്‍ എംഡിഎംഎയുമായി 20 കാരന്‍ പിടിയില്‍

തൃശൂര്‍: എംഡിഎംഎയും കഞ്ചാവുമായി യുവാവ് തൃശൂരില്‍ പിടിയില്‍. വഴുക്കുംപാറ കിഴക്കേക്കര വീട്ടില്‍ ഇജോ (20) ആണ് പിടിയിലായത്. ഒല്ലൂര്‍ പോലീസാണ് കാച്ചേരി ജിടി നഗറില്‍ നിന്ന് ഇയാളെ പിടികൂടിയത്. വില്‍പനക്കായി ചെറു പ്ലാസ്റ്റിക്ക് കവറുകളിലാക്കി സൂക്ഷിച്ച നിലയിലാണ് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തത്. മയക്കുമരുന്ന് വിറ്റുകിട്ടിയ 5,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. ഫോണ്‍ വഴി ബന്ധപ്പെടുന്നവര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് വില്‍ക്കുന്നതാണ് ഇയാളുടെ രീതി. ഒല്ലൂര്‍ എസ്‌ഐ ഗോഗുലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ പിടികൂടിയത്.

Related Articles

Post Your Comments

Back to top button