
തിരുവനന്തപുരം: ട്രഷറിയില്‍ 2000 രൂപയുടെ നോട്ട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നോട്ട് സ്വീകരിക്കുമെന്ന് കെ.എസ്.ആര്‍.ടി.സിയും വ്യക്തമാക്കി. ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലകളില്‍ നോട്ട് സ്വീകരിക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇവിടെ നോട്ട് സ്വീകരിക്കാനുള്ള തീരുമാനം ഉടനുണ്ടാവും.
റിസര്‍വ് ബാങ്ക് നോട്ട് പിന്‍വലിച്ചതിനാല്‍ രണ്ടായിരത്തിന്റെ നോട്ട് സ്വീകരിക്കേണ്ടെന്ന നിലപാടായിരുന്നു ട്രഷറി വകുപ്പിന്റേത് . നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ ബാങ്കുകളില്‍ നല്‍കി മാറ്റിയെടുക്കാന്‍ റിസര്‍വ് ബാങ്ക് അവസരം നല്‍കിയിട്ടുണ്ട്. അതിനുശേഷവും ഇടപാടുകള്‍ സാധുവായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നോട്ട് സ്വീകരിക്കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സിയും രണ്ടായിരത്തിന്റെ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നോട്ടുകള്‍ സ്വീകരിക്കാന്‍ എല്ലാ യൂണിറ്റുകള്‍ക്കും നിര്‍ദേശം നല്‍കിയതായി കെ.എസ്.ആര്‍.ടി.സി. മാനേജ്മെന്റ് അറിയിച്ചു. ഇക്കര്യത്തില്‍ പരാതി ഉയര്‍ന്നാല്‍ കര്‍ശനനടപടിയുണ്ടാവും.
Post Your Comments