2000 നോട്ട് നിരോധനത്തിനെ ട്രോളി കേരള ടൂറിസം വകുപ്പ്
NewsKeralaLocal News

2000 നോട്ട് നിരോധനത്തിനെ ട്രോളി കേരള ടൂറിസം വകുപ്പ്

തിരുവനന്തപുരം: രാജ്യത്ത് 2000 രൂപാ നോട്ടുകളുടെ വിനിമയം പിന്‍വലിച്ചതിനെ ട്രോളി കേരള ടൂറിസം വകുപ്പിന്റെ ഔദ്യോഗിക പേജ്. 2000 രൂപാ നോട്ടില്‍ ചിപ്പും ജി.പി.എസുമുണ്ടെന്ന ബിജെപി നേതാക്കളുടെ നേരത്തെയുള്ള അവകാശവാദങ്ങളെ ട്രോളിയാണ് കേരള ടൂറിസം വകുപ്പ് രംഗത്തുവന്നത്. ഈ ചിപ്പ്(ഉപ്പേരി) പിന്‍വലിക്കില്ലെന്ന തലക്കെട്ടില്‍ കായവറുത്തതിന്റെ ഒരു പ്ലേറ്റ് ചിത്രമാണ് ടൂറിസം വകുപ്പ് പോസ്റ്റ് ചെയ്തത്. നോട്ടുനിരോധനത്തിന് പിന്നാലെ പുറത്തിറക്കിയ 2000 രൂപ നോട്ട് പിന്‍വലിക്കുന്നതില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് കേരള ടൂറിസം വകുപ്പും രംഗത്തെത്തിയത്.

പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോസ്റ്റ് ഏറ്റെടുത്ത സോഷ്യല്‍ മീഡിയ പരിഹാസവും ട്രോളും ചേര്‍ത്ത കമന്റുകളോടെയാണ് വരവേറ്റത്. ‘എന്തോ കുത്തി പറയുന്ന പോലെ’ എന്നും ‘സംഘം ഉപ്പേരി നിരോധിക്കുവോ’ എന്നും കമന്റ് ചെയ്തവരുണ്ട്. മോദിയുടെ ഗിഫ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തും ചിലര്‍ തങ്ങളുടെ പരിഹാസം അറിയിച്ചിട്ടുണ്ട്.

https://www.facebook.com/keralatourismofficial/photos/a.432065093143/10159348128293144/

Related Articles

Post Your Comments

Back to top button