
കൊല്ലം: കൊല്ലം ജില്ലയില്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിക്ക് അധ്യാപകയുടെ ക്രൂര മര്‍ദനം. ഗണിത ക്ലാസ്സില്‍ പഠിക്കാതെ വന്നു എന്നാരോപിച്ചാണ് രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിക്ക് മര്‍ദനമേറ്റത്. കുട്ടിയുടെ കയ്യില്‍ അധ്യാപിക പരിക്കേല്‍പിക്കുകയായിരുന്നു.. തുടര്‍ന്ന് കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ സ്‌കൂളില്‍ പരാതി പെട്ടിരുന്നു എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിനിയുടെ വീട്ടില്‍ എത്തി മാപ്പ് പറഞ്ഞ കൂടുതല്‍ പരാതികള്‍ നല്‍കുന്നതില്‍ നിന്നും വീട്ടുകാരെ പിന്തിരിപ്പിക്കുകയായിരുന്നു.
ഇതാദ്യമായല്ല ഈ സ്‌കൂളിന്റെ പേരില്‍ പരാതികള്‍ വരുന്നത്. കുട്ടികള്‍ക്ക് നേരെ ഇത്തരത്തിലുള്ള മര്‍ദനത്തിന്റെ വാര്‍ത്തകള്‍ അടുത്തിടയായി ഒരുപാട് പുറത്തു വരുന്നുണ്ട് എങ്കിലും ഇവയെല്ലാം പരാതികളിലേക്ക് പോകാതെ സ്‌കൂള്‍ അധികൃതര്‍ ഒതുക്കി തീര്‍ക്കുന്നുവെന്നും ആരോപണമുണ്ട്.
Post Your Comments