ബലാക്കോട്ട് ആക്രമണത്തിൽ 300 ഭീകരർ കൊല്ലപ്പെട്ടു, ഒടുവിൽ പാകിസ്ഥാനും സമ്മതിച്ചു.

കറാച്ചി / പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലാക്കോട്ടിലെ ഭീകരപരിശീലനകേന്ദ്രങ്ങൾക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിൽ 300 ഭീകരവാദികൾ കൊല്ലപ്പെട്ടതായി പാകിസ്താനിലെ മുൻ നയതന്ത്ര പ്രതിനിധി ആഘാ ഹിലാലിയുടെ വെളിപ്പെടുത്തൽ. ഇന്ത്യ അതിർത്തി കടന്നു വന്നു യുദ്ധസമാനമായ സാഹചര്യമാണ് സൃഷ്ടിച്ചതെന്ന് ആരോപിച്ച ആഘാ ഹിലാലി, 300 ഭീകരർ കൊല്ലപ്പെട്ടതായി കൂടി വെളിപ്പെടുത്തുകയായിരുന്നു. ഒരു ഉറുദി ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഹിലാലിയുടെ ഈ വെളിപ്പെടുത്തൽ ഉണ്ടായത്.ബാലാക്കോട്ട് ആക്രമണത്തിൽ ആർക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു നേരത്തെ പാകിസ്ഥാൻ സർക്കാർ പറഞ്ഞിരുന്നത്.
2019 ഫെബ്രുവരി 14ന് പുൽവാമയിൽ സി.ആർ.പി.എഫ്. വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തിനുള്ള മറുപടിയായാണ് ഫെബ്രുവരി 26ന് ഇന്ത്യ, ബാലാക്കോട്ടിലെ ഭീകര പരിശീലന കേന്ദ്രങ്ങൾക്കു നേരെ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ആർക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു പാക് നിലപാട്. ഇതിന് വിരുദ്ധമായാണ് ആഘാ ഹിലാലിയുടെ വെളിപ്പെടുത്തൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ടെലിവിഷൻ ചർച്ചകളിൽ സാധാരണയായി പാകിസ്താൻ സൈന്യത്തിന് അനുകൂലമായി സംസാരിക്കാറുള്ള ഹിലാലിയുടെ വെളിപ്പെടുത്തൽ
പാക്ക് സൈന്യത്തിന് തീർത്തും തിരിച്ചടിയായിരിക്കുകയാണ്.