Editor's ChoiceEducationKerala NewsLatest NewsLocal NewsNews
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ചോദ്യങ്ങൾ വരുന്ന 40 ശതമാനം പാഠഭാഗങ്ങൾ ഏതൊക്കെ എന്നറിയാം.

തിരുവനന്തപുരം / എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിദ്യാർത്ഥികൾ ഊന്നൽ നൽകേണ്ട 40 ശതമാനം പാഠഭാഗങ്ങൾ ഏതൊക്കെയെന്ന് ഇന്നറിയാൻ കഴിയും. പാഠഭാഗങ്ങൾ നിശ്ചയിക്കാനുള്ള ശിൽപ്പശാല എസ്സിഇആർടിയിൽ പൂർത്തിയായി. പരീക്ഷകളിൽ വിദ്യാർത്ഥികൾ ഊന്നൽ നൽകേണ്ട 40 ശതമാനം പാഠഭാഗങ്ങളിൽ നിന്ന് തന്നെ പരമാവധി മാർക്കിനുള്ള ചോദ്യങ്ങളുണ്ടാകും എന്നാണു പുറത്ത് വരുന്ന വിവരം. ജനുവരി ആദ്യവാരത്തിൽ എസ്എസ്എൽസി പരീക്ഷക്കുള്ള ചോദ്യപേപ്പർ തയാറാക്കുന്നതിന്റെ മുന്നോടിയായി പരീക്ഷഭവനിൽ ശിൽപ്പശാല ആരംഭിക്കും. അതേസമയം സ്കൂളുകളിൽ ജനുവരി1മുതൽ ഓൺലൈൻ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും നടക്കും. ഇതിനായി 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് രക്ഷാകർത്താക്കളുടെ സമ്മതത്തോടെ സ്കൂളിലെത്താവുന്നതാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ക്ലാസുകൾ നടക്കുക.