45 മീറ്റര്‍ വീതിയില്‍ ദേശീയപാത 2025ല്‍ യാഥാര്‍ഥ്യമാകും: മന്ത്രി മുഹമ്മദ് റിയാസ്
NewsKerala

45 മീറ്റര്‍ വീതിയില്‍ ദേശീയപാത 2025ല്‍ യാഥാര്‍ഥ്യമാകും: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയപാത 45 മീറ്റര്‍ വീതിയാക്കുക എന്ന സ്വപ്നം 2025ല്‍ യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേശവദാസപുരം മുതല്‍ അങ്കമാലി വരെ എംസി റോഡ് നാല് വരിയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച നെടുമങ്ങാട് – വട്ടപ്പാറ റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാനപാതയെയും എംസി റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് നെടുമങ്ങാട്-വട്ടപ്പാറ റോഡ്. ഏഴ് കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. വാളിക്കോട് നിന്ന് ആരംഭിച്ച് വട്ടപ്പാറയില്‍ അവസാനിക്കുന്ന 6.45 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ആധുനിക നിലവാരത്തില്‍ ബി സി ചെയ്താണ് നവീകരിച്ചത്. റോഡിന് ഇരുവശവും ആവശ്യമായ സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് ഓടകള്‍, സംരക്ഷണ ഭിത്തികള്‍ എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ റോഡ് സുരക്ഷയ്ക്കാവശ്യമായ മാര്‍ക്കിങ്, സ്റ്റഡ്, സൈന്‍ ബോര്‍ഡ് തുടങ്ങിയവയുമുണ്ട്.

Related Articles

Post Your Comments

Back to top button