ഗോശാലയില്‍ 50ലധികം പശുക്കള്‍ ചത്തു; അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്
NewsNational

ഗോശാലയില്‍ 50ലധികം പശുക്കള്‍ ചത്തു; അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

ലക്നൗ: യുപിയിലെ അംരോഹ ജില്ലയിലെ ഹസന്‍പൂരിലെ ഗോശാലയില്‍ 50ലധികം പശുക്കള്‍ ദുരൂഹ സാഹചര്യത്തില്‍ ചത്ത സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു.

മൃഗസംരക്ഷണ മന്ത്രി ധരംപാല്‍ സിങ്ങിനോട് അംരോഹയിലെത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കാലിത്തീറ്റ കഴിച്ച് വ്യാഴാഴ്ച വൈകുന്നേരത്തോടെ പശുക്കള്‍ രോഗബാധിതരാവുകയായിരുന്നു. ഗോശാലയിലെ 50ലധികം പശുക്കള്‍ കൂട്ടത്തോടെ ചത്തതായി പോലീസ് സൂപ്രണ്ട് ആദിത്യ ലാംഗേ സ്ഥിരീകരിച്ചു. താഹിര്‍ എന്ന വ്യക്തിയില്‍ നിന്നാണ് ഗോശാല മാനേജ്‌മെന്റ് കാലിത്തീറ്റ വാങ്ങിയതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

താഹിറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോശാലയുടെ ചുമതലയുള്ള വില്ലേജ് ഡെവലപ്‌മെന്റ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ആരെയും വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

Related Articles

Post Your Comments

Back to top button