ടൂറിസം ഇടനാഴികള്‍ക്കായി 50 കോടി; സംസ്ഥാനത്തുടനീളം എയര്‍ സ്ട്രിപ്പുകള്‍
NewsKerala

ടൂറിസം ഇടനാഴികള്‍ക്കായി 50 കോടി; സംസ്ഥാനത്തുടനീളം എയര്‍ സ്ട്രിപ്പുകള്‍

തിരുവനന്തപുരം : വിനോദസഞ്ചാര മേഖലക്ക് സംസ്ഥാന ബജറ്റിൽ 362.15 കോടി അനുവദിച്ചു. തൃശ്ശൂർ പൂരം ഉത്സവങ്ങൾക്കായി 8 കോടി സംസ്ഥാന ബജറ്റിൽ വകയിരുത്തി. തൃശ്ശൂർ പൂരം ഉൾപ്പെടെ പൈതൃക ഉത്സവങ്ങൾക്കും പ്രാദേശീക സാംസ്കാരിക സാംസ്കാരിക പദ്ധതികൾക്കുമാണ് 8 കോടി.

കുട്ടനാട്, കുമരകം,കോവളം, കൊല്ലം അഷ്ടമുടി, ആലപ്പുഴ, ബേപ്പൂര്‍, ബേക്കല്‍, മൂന്നാര്‍ തുടങ്ങിയ ടൂറിസ്റ്റ് സ്ഥലങ്ങളെ എക്‌സ്പീരിയന്‍ഷ്യല്‍ വിനോദസഞ്ചാരത്തിനായി മാറ്റാനാണ് ശ്രമിക്കുന്നത്. തീരദേശ ശൃംഖല ഇടനാഴി, തീരദേശ ഹൈവേ ഇടനാഴി, ജലപാത കനാല്‍ ഇടനാഴി, ദേശീയ പാത ഇടനാഴി, റെയില്‍വേ ഇടനാഴി, ഹെലി ടൂറിസം ഇടനാഴി, ഹില്‍ഹൈവേ ഇടനാഴി എന്നിവയാണ് സംസ്ഥാനത്തെ ടൂറിസം ഇടനാഴികള്‍.

2024 കേരളാ ട്രാവൽ മാർട്ട് സംഘടിപ്പിക്കുന്നതിന് 7 കോടിയും ബിനാലെക്ക് 2 കോടിയും വകയിരുത്തി. അന്തർ ദേശീയ ടൂറിസം പ്രചാരണത്തിന് 81 കോടി അനുവദിച്ചു. കാപ്പാട് ചരിത്ര മ്യൂസിയം സ്ഥാപിക്കും. കാരവൻ ടൂറിസം 3 കോടിയും ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 135.65 കോടിയും വകയിരുത്തി.

Related Articles

Post Your Comments

Back to top button