രാജ്യം 5ജി യുഗത്തിലേക്ക്: സ്‌പെക്ട്രം ലേലം ഇന്ന് മുതല്‍
NewsNationalTech

രാജ്യം 5ജി യുഗത്തിലേക്ക്: സ്‌പെക്ട്രം ലേലം ഇന്ന് മുതല്‍

ന്യൂഡല്‍ഹി: അഞ്ചാം തലമുറ ടെലിക്കോം സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി 5ജി സ്‌പെക്ട്രം ലേലം ഇന്ന് ആരംഭിക്കും. 4ജിയെക്കാള്‍ പത്ത് മടങ്ങ് വേഗതയുള്ള ഇന്റര്‍നെറ്റ് സേവനങ്ങളാണ് 5ജി വഴി രാജ്യം ലക്ഷ്യമിടുന്നത്. ജിയോ, ഭാരതി എയര്‍ടെല്‍, വിഐ, അദാനി ഡാറ്റാ നെറ്റ്വര്‍ക്ക് തുടങ്ങി പ്രമുഖര്‍ 20 വര്‍ഷത്തേക്ക് സ്‌പെക്ട്രം പാട്ടത്തിന് ലഭിക്കുന്ന ലേലത്തില്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ലേലം വൈകുന്നേരം 6 മണിവരെ തുടരും.

ലേല നടപടികളിലേക്ക് കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തിലാണ് ലേലനടപടികള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ധാരണയായത്. ടെലികോം മന്ത്രാലയമാണ് ലേലം നടത്തുന്നത്. 4ജിയെക്കാള്‍ പത്തിരട്ടി വേഗവും 3 ജിയേക്കാള്‍ 30 മടങ്ങ് വേഗവുമാണ് 5ക്ക് പ്രതീക്ഷിക്കുന്നത്. 72 ഗിഗാഹെര്‍ഡ്സ് ആണ് 20 വര്‍ഷത്തേക്ക് ലേലം ചെയ്യുന്നത്. ലേലത്തിലൂടെ ഒന്നരലക്ഷം കോടിയോളം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വരുമാനമായി പ്രതീക്ഷിക്കുന്നത്. ലേലത്തില്‍ പങ്കെടുക്കാനായുള്ള ഏണസ്റ്റ് മണിയായി 21000 കോടിയിലധികം രൂപയാണ് വിവിധ കമ്പനികള്‍ ചേര്‍ന്ന് കെട്ടിവെച്ചിട്ടുള്ളത്. റിലയന്‍സ് ഗ്രൂപ്പായ ജിയോയാണ് ഏറ്റവും കൂടുതല്‍ തുക കെട്ടിവെച്ചത്. 14,000 കോടി രൂപ.

തുടക്കത്തില്‍ 13 നഗരത്തിലാവും 5 ജി സേവനം ലഭ്യമാവുക. ഗുജറാത്തിലെ അഹമ്മദാബാദിലും ജാംനഗറിലും ഗാന്ധിനഗറിലും ആദ്യംതന്നെ 5ജി ലഭിക്കും. ബംഗളൂരു, ഛണ്ഡീഗഢ്, ഡല്‍ഹി, ഹൈദരാബാദ്, പുണെ, ലഖ്നോ, മുംബൈ, കൊല്‍ക്കത്ത നഗരങ്ങളും പട്ടികയിലുണ്ട്. കേരളല്‍ തുടക്കത്തില്‍ 5ജി ലഭിക്കില്ല. സെപ്തംബറോടെ 5 ജി സേവനം രാജ്യത്ത് ലഭിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Post Your Comments

Back to top button