ബസ് സ്റ്റോപ്പിലേക്ക് ട്രക്ക് പാഞ്ഞുകയറി 6 പേര്‍ മരിച്ചു, 8 പേര്‍ക്ക് ഗുരുതരം; സംഭവം മധ്യപ്രദേശില്‍
NewsNational

ബസ് സ്റ്റോപ്പിലേക്ക് ട്രക്ക് പാഞ്ഞുകയറി 6 പേര്‍ മരിച്ചു, 8 പേര്‍ക്ക് ഗുരുതരം; സംഭവം മധ്യപ്രദേശില്‍

രത്‌ലാം: മധ്യപ്രദേശില്‍ അമിതവേഗതയിലെത്തിയ ട്രക്ക് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച ബസ് സ്റ്റോപ്പില്‍ കൂടിനിന്ന ഇരുപതോളം യാത്രക്കാർക്കിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്.

പാഞ്ഞുവന്ന ട്രക്ക് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നവര്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ആറുപേര്‍ മരിച്ചതായി ജില്ലാ കളക്ടര്‍ നരേന്ദ്രകുമാര്‍ സൂര്യവംശി സ്ഥിരീകരിച്ചു. പരുക്ക് പറ്റി ചികിത്സയില്‍ കഴിയുന്ന എട്ട് പേരുടെ നില ഗുരുതരമാണ്. അപകടം നടന്ന ഉടന്‍തന്നെ ഡ്രൈവര്‍ സ്ഥലത്തുനിന്ന് ഓടിരക്ഷപെട്ടു. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഡ്രൈവറുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. അപകടമുണ്ടായക്കിയ ട്രക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അപകടം നടന്ന ഉടന്‍ തന്നെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു.

Related Articles

Post Your Comments

Back to top button