61-ാമത് കേരള സ്‌കൂള്‍ കലോത്സവം; ജനുവരി മൂന്നിന് കോഴിക്കോട് വേദിയൊരുങ്ങും
NewsKerala

61-ാമത് കേരള സ്‌കൂള്‍ കലോത്സവം; ജനുവരി മൂന്നിന് കോഴിക്കോട് വേദിയൊരുങ്ങും

കോഴിക്കോട്: 61-ാമത് സംസ്ഥാനതല സ്‌കൂൾ കലോത്സവത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു. 2023 ജനുവരി 3 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ കലോത്സവം കോഴിക്കോട് വെച്ച് നടത്തും. 24 വേദികളാണ് കലോത്സവത്തിന് ഒരുങ്ങിയിരിക്കുന്നത്. എറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലക്ക് 117.5 പവനില്‍ രൂപകല്‍പന ചെയ്ത സ്വര്‍ണ്ണകപ്പാണ് ആദരവായി നല്‍കുന്നത്.

239 ഇനങ്ങളിലായി ഹയർ സെക്കന്ററി, ഹൈസ്‌ക്കൂൾ വിഭാഗങ്ങളിൽ നിന്നായി ഏകദേശം 14000 ത്തോളം മത്സരാർത്ഥികൾ പങ്കെടുക്കുന്നു. ഹൈസ്‌ക്കൂൾ വിഭാഗത്തിൽ 96 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ 105 ഉം സംസ്‌കൃതോത്സവത്തിൽ 19 ഉം അറബിക് കലോത്സവത്തിൽ 19 ഉം ഇനങ്ങളിലായി ആകെ 239 മത്സരങ്ങളാണ് നടക്കുന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പുറത്തു വിട്ടു. തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ ആണ് തെരഞ്ഞടുത്തത്. മേളകളുടെ പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയും, മേളകള്‍ നടക്കുന്ന ജില്ലയുടേതായ പ്രതീകം അനുയോജ്യമാം വണ്ണം ഉള്‍പ്പെടുത്തിയുമാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്.

Related Articles

Post Your Comments

Back to top button