പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച 75 കാരനായ മുത്തച്ഛനും വല്യച്ഛനും അറസ്റ്റിലായി.

തിരുവനന്തപുരം/ തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ 75 കാരനായ മുത്തച്ഛനും വല്യച്ഛനും പീഡിപ്പിച്ചതായി പരാതി. പെൺകുട്ടികളെ ഇരുവരും വീട്ടിൽ വെച്ചും ബന്ധുവീടുകളിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. പോക്‌സോ കേസിൽ ഇരകളുടെ മുത്തച്ഛനും വല്യച്ഛനും അറസ്റ്റിലായി.
11, 9 വയസ്സുള്ള കുട്ടികളാണ് പീഡനത്തിന് ഇരകളായത്. മുത്തച്ഛനും വല്യച്ഛനും പെൺകുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്തു വരുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ രണ്ടുപേരെയും റിമാൻഡ് ചെയ്തിട്ടുണ്ട്.
രണ്ടു പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുത്തച്ഛനെയും വല്യച്ഛനെയും പോക്സോ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. രക്തബന്ധത്തിന്റെ സ്നേഹവും വാത്സല്യവും കാണിക്കുന്നതിനിടയിൽ ആണ് ഇരുവരും സഹോദരിമാരെ ലൈംഗീകമായി ചൂഷണം ചെയ്തത്. മുത്തച്ഛന് 75 വയസ്സ് പ്രായമുണ്ട്. ഇരുവരും റിമാന്‍ഡിലാണ്.