പത്തനംതിട്ട: ശബരിമല മകരവിളക്ക് ഇന്ന് നടക്കുന്ന സാഹചര്യത്തില്‍ 75000 ഭക്ത ജനങ്ങള്‍ ശബരിമലയിലെത്തുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. എന്നാല്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് വനിതാ ആക്ടിവിസ്റ്റ് ജസ്ല മാടശേരി.
ഗള്‍ഫില്‍ നിന്നുമെത്തുന്ന പ്രവാസികള്‍ ഇപ്പോഴും ക്വാറന്റയിനില്‍ തുടരുന്ന സാഹചര്യമാണന്നും വിവാഹത്തിലും മരണത്തിലുമെല്ലാം നിയന്ത്രണങ്ങളാണന്നും എന്നാല്‍ ശബരിമലയില്‍ 75000 ആളുകളെ പ്രവേശിപ്പിക്കാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നതെന്നും ജസ്ല വിമര്‍ശിക്കുന്നു.
‘ശബരിമലയില്‍ 75000 ആളുകളെ പ്രവേശിപ്പിക്കും. നല്ല തിക്കും തിരക്കും. മകരവിളക്ക് കാണാന്‍ പ്രത്യേക സൗകര്യങ്ങള്‍. പാവം പ്രവാസികള്‍ ക്വാറന്റൈനില്‍. ഒന്നും മിണ്ടാന്‍ പാടില്ല. ഇത് ദൈവീകമാണ്. ഒന്ന് ദൈവ സന്നിധിയാണ്.. അവര്‍ക്കൊന്നും കൊറോണ വരില്ല. രണ്ടാമത്തെ പ്രവാസികളുടെ കേസ് കൊറോണ ഭീതി ഉയരുന്ന കേരള സാഹചര്യം മനസ്സിലാക്കിയാണ്. കല്യാണത്തിനും മരണത്തിനും പോലും 50 ആളുകളില്‍ കൂടുതല്‍ പാടില്ലാത്ത കേരളം. നേരാം വണ്ണം സ്കൂളില്‍ പോയ ഭരണാധികാരികളുണ്ടായിരുന്നെങ്കില്’, ജസ്ല മാടശ്ശേരി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്.
Post Your Comments