
കൈയിലുള്ളതെല്ലാം വിറ്റ് പെറുക്കി, ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട ഒരു വാട്ടർ ടാങ്ക് വാങ്ങി ! കേൾക്കുമ്പോൾ വട്ടാണെന്ന് കരുതുമെങ്കിലും ആ വട്ടിന്റെ പര്യവസാനം നിങ്ങളെ അമ്പരിപ്പിക്കും. വാട്ടർ ടാങ്കിനകത്ത് ആരും കൊതിക്കുന്ന സുന്ദര ഭവനമാണ് റോബർട്ട് ഹണ്ട് എന്ന ബ്രിട്ടൻ സ്വദേശി.
വാട്ടർ ടാങ്ക് എന്ന് പറഞ്ഞാൽ അത്ര ചെറിയ വാട്ടർ ടാങ്ക് ഒന്നുമല്ല കേട്ടോ, 1940 കളിൽ പണി കഴിപ്പിച്ച ഭീമാകാരനായ ഒരു വാട്ടർ ടാങ്കായിരുന്നു അത്. ഇനി അത് എന്തിനായിരുന്നു എന്നുകൂടി കേൾക്കുമ്പോഴാണ് ശരിക്കും നിങ്ങള്‍ അത്ഭുതപ്പെടുക. ആ വാട്ടർ ടാങ്കിനെ ഒരു ആഡംബര ഭവനം ആക്കി മാറ്റുകയായിരുന്നു അയാളുടെ ലക്ഷ്യം. റോബ് ഹണ്ട് എന്ന യു കെ സ്വദേശിയായ മനുഷ്യനാണ് ഇത്തരത്തിൽ ആരു കേട്ടാലും അമ്പരന്നു പോകുന്ന തന്‍റെ സ്വപ്നത്തിനായി സർവ്വ സമ്പാദ്യവും ചെലവഴിച്ചത്.
2019 ഡിസംബറിൽ റോബർട്ട് തന്റെ ‘വാട്ടർ ടാങ്ക് വീടി’ പണി ആരംഭിച്ചു. 600,000 യൂറോ മുടക്കി വാട്ടർ ടാങ്കിനെ ഒരു വീടാക്കി മാറ്റി. 2022 മെയിലാണ് പണി പൂർത്തിയാക്കുന്നത്. ഇന്ന് ആ വാട്ടർ ടാങ്ക് ഒരു മൂന്ന് നില വീടാണ് ! ചുറ്റും ജനാലകളും വാതിലും, താഴെയെത്താം സ്റ്റെപ്പുമെല്ലാം ണിത് ആരും കൊതിക്കുന്ന സ്വപ്‌ന ഭവനമാക്കി മാറ്റിയിരിക്കുകയാണ് ആ വാട്ടർ ടാങ്ക്.
സമ്മർ സീസണിൽ തന്‍റെ വാട്ടർ ടാങ്ക് ആഡംബര ഭവനം വിൽക്കാനാണ് റോബ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്‍റെ വില്പനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വാട്ടർ ടാങ്കിന്‍റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി തനിക്ക് മുടക്കേണ്ടി വന്ന തുക തിരികെ പിടിക്കാനും പണം കടമായി തന്നവർക്ക് തിരിക്കാൻ നൽകാനുമാണ് ഇദ്ദേഹത്തിന്‍റെ തീരുമാനം. ശേഷിക്കുന്ന ബാക്കി പണം ഉപയോഗിച്ച് സമാനമായ രീതിയിൽ വേറിട്ട് നിൽക്കുന്ന മറ്റെന്തെങ്കിലും ഒരു പ്രവർത്തനത്തിൽ ഏർപ്പെടുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സ്വന്തം സ്വപ്ന സാക്ഷാത്കാരത്തിനായി വ്യത്യസ്തമായ വഴി തെളിച്ച റോബ് ഹണ്ടിനെ ഒരിക്കൽ കളിയാക്കിയവരെല്ലാം ഇന്ന്, ആരാധനയോടെയാണ് നോക്കുന്നതെന്ന് കൂടി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
Post Your Comments