Kerala NewsLatest NewsNews

കേരളത്തില്‍ 84,000 അതിദരിദ്രര്‍: കുറവ് കോട്ടയത്ത്

തിരുവനന്തപുരം: തദേശ സ്വയംഭരണ വകുപ്പ് നടത്തിയ സര്‍വേയില്‍ കേരളത്തില്‍ 84,000 അതിദരിദ്രര്‍ ഉണ്ടെന്ന് കണക്ക്. പട്ടിണിയും രോഗവും കാരണം വരുമാനമില്ലാതെ ജീവിക്കാന്‍ കഷ്ടപ്പെടുന്നവരെയാണ് അതിദരിദ്രരുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്.

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കേരളത്തിലെ അതി ദാരിദ്രം പൂര്‍ണമായും ഒഴിവാക്കുന്നതിന് വേണ്ടിയാണ് സര്‍വേ നടത്തിയത്. ഇന്ത്യയിലാദ്യമായിട്ടാണ് ഇത്തരമൊരു സര്‍വേ നടത്തുന്നത്. നിലവില്‍ ബിപിഎല്‍ കുടുംബങ്ങളുടെ പട്ടിരകയാണുള്ളത്.

എന്നാല്‍ ആദ്യമായിട്ടാണ് അതിദാരിദ്രമനുഭവിക്കുന്നവരുടെ പട്ടിക തയാറാക്കുന്നത്. സര്‍വേയുടെ അന്തിമഫലം 20 ന് തദേശ സ്ഥാപനതലത്തില്‍ പ്രസിദ്ധികരിക്കും. കഴിഞ്ഞ മാസം നീതി ആയോഗ് പുറത്തിറക്കിയ ദാരിദ്യസൂചികയില്‍ കേരളത്തിലായിരുന്നു ദരിദ്രരുടെ എണ്ണം കുറവ്.

പോഷകാഹാരം, ശൈശവ-കൗമാര മരണ നിരക്ക്, പ്രസവകാല ശുശ്രൂഷ, വിദ്യാഭ്യാസം, പാചക ഇന്ധനം, കുടിവെള്ളം, സാനിറ്റേഷന്‍ സൗകര്യങ്ങള്‍, ബാങ്കി അകൗണ്ട് തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് നീതി ആയോഗ് സൂചിക തയാറാക്കിയത്. ഇതില്‍ കോട്ടയത്താണ് ഏറ്റവും കുറവ് ദരിദ്രരുള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ളത്.

യാതൊരു വിധ വരുമാനവുമില്ലാത്തവര്‍, സ്വന്തമായി വീട് ഇല്ലാത്തവര്‍, രണ്ട് നേരം പോലും ഭക്ഷണം കിട്ടാത്തവര്‍, സൗജന്യ റേഷന്‍ കിട്ടിയാലും പാചകം ചെയ്ത് കഴിക്കാന്‍ സൗകര്യമില്ലാത്തവര്‍, ആരോഗ്യമില്ലാത്തവരും കിടപ്പ് രോഗികളും, രോഗം മൂലം കടം കയറിയവര്‍ എന്നിവരെയാണ് അതിദരിദ്ര സൂചികയില്‍ പെടുത്തിയിരിക്കുന്നത്.

ദരിദ്രരുടെ എണ്ണം ജില്ലാ അടിസ്ഥാനത്തില്‍

തിരുവനന്തപുരം 8395, കൊല്ലം 4823, പത്തനംതിട്ട 3654, ആലപ്പുഴ 4488, കോട്ടയം 1119, ഇടുക്കി 3152, എറണാകുളം 6756, തൃശൂര്‍ 6215, പാലക്കാട് 7088, മലപ്പുറം 16, 055, വയനാട്, 3690, കോഴിക്കോട് 9513, കണ്ണൂര്‍ 6327, കാസര്‍കോട് 2863 എന്നിങ്ങെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
ഈ കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഇനി കേരളത്തിലെ ദാരിദ്ര നിര്‍മാര്‍ജ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.

Related Articles

Back to top button