ലഖ്നൗവില്‍ മതിലിടിഞ്ഞുവീണ് ഒമ്പതുപേര്‍ മരിച്ചു
NewsNational

ലഖ്നൗവില്‍ മതിലിടിഞ്ഞുവീണ് ഒമ്പതുപേര്‍ മരിച്ചു

ലഖ്നൗ: ലഖ്നൗവിലെ ദില്‍കുഷ പ്രദേശത്ത് കനത്ത മഴയെത്തുടര്‍ന്ന് മതിലിടിഞ്ഞു വീണ് ഒമ്പതുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. സമീപത്തെ സൈനിക കേന്ദ്രത്തിന്റെ മതിലാണ് ഇടിഞ്ഞത്.

സൈനിക കേന്ദ്രത്തിനോട് ചേര്‍ന്ന് താമസിച്ചിരുന്ന തൊഴിലാളി കുടുംബങ്ങളാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപ വീതവും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Post Your Comments

Back to top button