ഓല മടല് വെട്ടി 9 വയസുകാരിക്ക് ക്രൂരമര്‍ദ്ദനം: രണ്ടാനച്ഛന് അറസ്റ്റില്‍

തിരുവനന്തപുരം: മദ്യപിച്ചെത്തിയ ശേഷം ഒമ്പതു വയസുകാരിയായ പെണ്‍കുട്ടിയെ ഒലമടല്‍ വെട്ടി ക്രൂരമായി മര്‍ദ്ദിക്കുകയും പട്ടിയുടെ മുന്നില്‍ നിര്‍ത്തി പേടിപ്പിക്കുകയും ചെയ്ത കേസില്‍ രണ്ടാനച്ഛന് അറസ്റ്റില്‍. അരുവിക്കര നെട്ടയം സ്വദേശി വിഷ്ണു (28) ആണ് അറസ്റ്റിലായത്. ഇയാളെ അരുവിക്കര പോലീസാണ് അറസ്റ്റ് ചെയ്തത്. രണ്ട് മക്കളുള്ള കാച്ചാണ് സ്വദേശിക്കൊപ്പം ഇയാള്‍ താമസിച്ചു വരികയായിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ എട്ടാം തിയതി ഇളയ കുട്ടിയെ യുവതി പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ട് പോയി.
ആ സമയം മദ്യപിച്ചെത്തിയ വിഷ്ണു കുട്ടിയെ ചീത്ത പറയുകയും. കുട്ടിയെ വളര്‍ത്തു നായയുടെ മുന്നില്‍ നിര്‍ത്തി പേടിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷം ഇയാള്‍ കുട്ടിയെ ഓലമടല് വെട്ടി കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വിഷ്ണു ഇത്തരത്തില്‍ കുട്ടികളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു.
ഇത്തരത്തില്‍ വിഷ്ണു കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ട് കൊണ്ടാണ് യുവതിയുടെ അമ്മ വീട്ടിലേക്ക് വന്നത്. ഇതോടെ അമ്മൂമ കുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി. ഇവര്‍ക്ക് പിന്നാലെ ആശുപത്രിയിലെത്തിയ വിഷ്ണു യുവതിയുടെ അമ്മയേയും ഒപ്പം മറ്റൊരു ബന്ധുവിനെയും മര്‍ദ്ദിച്ചു. ഇതോടെ മര്‍ദ്ദനമേറ്റവര്‍ വിഷ്ണുവിനെതിരെ പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുട്ടിയെ മര്‍ദ്ദിച്ചത് അരുവിക്കര പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നതിനാല്‍, ബുധനാഴ്ച രാവിലെ കുട്ടിയേയും കൂട്ടി യുവതിയുടെ അമ്മ അരുവിക്കര സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.