ഷിന്‍സോ ആബെയുടെ കൊലപാതകം അന്വേഷിക്കാന്‍ 90 അംഗ ദൗത്യസംഘം; സുരക്ഷാ വീഴ്ച പരിശോധിക്കും
NewsWorld

ഷിന്‍സോ ആബെയുടെ കൊലപാതകം അന്വേഷിക്കാന്‍ 90 അംഗ ദൗത്യസംഘം; സുരക്ഷാ വീഴ്ച പരിശോധിക്കും

ടോക്കിയോ: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകം 90 അംഗ സംഘം അന്വേിഷിക്കും. സുരക്ഷാവീഴ്ചയും ആക്രമണത്തിന് പിന്നിലെ കാരണവും അന്വേഷിക്കാനാണ് സംഘത്തിന് രൂപം നല്‍കിയത്. കൊല്ലപ്പെട്ട പടിഞ്ഞാറന്‍ നഗരമായ നാരയിലേക്ക് എത്തുമ്പോള്‍ ആബെയ്ക്ക് മതിയായ സുരക്ഷയൊരുക്കിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പ്രത്യേക ദൗത്യസംഘത്തിന്റെ(ടാസ്‌ക് ഫോഴ്‌സ്) അന്വേഷണപരിധിയില്‍ വരും.

കൊലപാതകിക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോ തുടങ്ങിയ വിവരങ്ങളും പരിശോധിക്കും. നേരത്തേ കൊലപാതകിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. ജപ്പാനിലെ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥരടക്കം ദൗത്യസംഘത്തിലുണ്ട്. ആരെ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഷിന്‍സോ ആബെയുടെ മൃതദേഹം ടോക്കിയോയിലെ വസതിയിലെത്തിച്ചു.

ചൊവ്വാഴ്ച സംസ്‌കാര ചടങ്ങുകള്‍ നടത്തും. ലോകനേതാക്കള്‍ അടക്കം അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുമെന്നാണ് വിവരം. ആരെ മെഡിക്കല്‍ കോളജില്‍നിന്ന് ആബെയുടെ വസതയിലേക്കുള്ള വിലാപയാത്രയില്‍ അദ്ദേഹത്തിന്റെ ഭാര്യയും ജാപ്പനീസ് മന്ത്രിയായ സഹോദരനും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്നു. കറുത്തവസ്ത്രം ധരിച്ചായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ വിലാപയാത്രയെ അനുഗമിച്ചത്.

Related Articles

Post Your Comments

Back to top button