Latest NewsNationalNewsPoliticsUncategorized

മൻമോഹൻ സിംഗ് മുതൽ സച്ചിൻ പൈലറ്റ് വരെ; വിമത നേതാക്കളില്ലാതെ കോൺഗ്രസിന്റെ താരപ്രചാരകർ ബംഗാളിലേക്ക്

ന്യൂ ഡെൽഹി: പശ്ചിമ ബംഗാളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് 30 താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി കോൺഗ്രസ്. വയനാട് എം.പി രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തുടങ്ങിയവരാണ് പട്ടികയിലുള്ളത്.

പഞ്ചാബ് മുൻ മന്ത്രി നവജ്യോത് സിങ് സിദ്ദു, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽ നാഥ് എന്നിവരുടെയെല്ലാം പേരുകൾ താര പ്രചാരകരുടെ പട്ടികയിലുണ്ട്. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയിടെ മകൻ അഭിഷേക് ബാനർജി, മുതിർന്ന നേതാക്കളായ അധീർ രഞ്ജൻ ചൗധരി, മല്ലികാർജുൻ ഖാർഗെ, സൽമാൻ ഖുർഷിദ്, രൺദീപ് സിങ് സുർജേവാല, മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദീൻ തുടങ്ങിയവരുടെ പേരുകളും പട്ടികയിലുണ്ട്

മാർച്ച്‌ 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടങ്ങളായാണ് പശ്ചിമ ബംഗാളിൽ നിയസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിയുമായി സഖ്യത്തിൽ ഏർപ്പെട്ടാണ് ബംഗാളിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button